വസ്ത്രരൂപകല്പനകളിലെ വൈവിദ്ധ്യങ്ങളുമായി കോതമംഗലം എൽദോ മാർ ബസേലിയോസിലെ ഫാഷൻ ടെക്നോളജി വിഭാഗം അവസാന വർഷ വിദ്യാർത്ഥികളുടെ fashion show, കലാത്മിക '23, മുവാറ്റുപുഴ നക്ഷത്ര കൺവെൻഷൻ സെന്ററിൽ ഏപ്രിൾ 29 ശനിയാഴ്ച വൈകിട്ട് 5.30ന് തെന്നിന്ത്യൻ ചലച്ചിത്രതാരം ഭാമ ഉത്ഘാടനം ചെയ്യുന്നു. നിരവധി ദേശീയ അന്തർദേശീയ ഫാഷൻ ഷോകളുടെ ഡയറക്ടറും മോഡൽ കോർഡിനേറ്ററുമായ ദാലു കൃഷ്ണദാസ് കൊറിയോഗ്രാഫറാകുന്ന ഈ ഫാഷൻ ഷോയുടെ വിധികർത്താക്കളാകുന്നത് സംസ്ഥാന പുരസ്‌കാര ജേതാവ് മെൽവി. ജെ (വസ്ത്രലങ്കാരം), ഫാഷൻ- പരസ്യരംഗത്ത് ശ്രദ്ധേയനായ ക്രീയേറ്റീവ് ഡയറക്ടർ അച്ചു, മോഡലും സംരംഭകയുമായ ഈവ്‌ലിൻ ജൂലിറ്റുമാണ്. രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ പതിനഞ്ചോളം പ്രൊഫഷണൽ മോഡലുകൾ, വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുമായി റാംപിൽ അണിനിരക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.