​കായിക താരങ്ങള്‍ക്ക് നേവിയില്‍ സയിലറാകാന്‍ അവസരം


നേവിയിലെ സ്പോർട്സ് ക്വാട്ട എൻട്രി 02/2019 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ച അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ഡയറക്ട് എൻട്രി പെറ്റി ഓഫീസർ, സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ്, മെട്രിക് റിക്രൂട്ട്സ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. അത്ലറ്റിക്സ്, അക്വാറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, റസ്ലിങ്, സ്ക്വാഷ്, ബെസ്റ്റ് ഫിസിക്ക്, ഫെൻസിങ്, ഗോൾഫ്, ടെന്നീസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ് ആൻഡ് വിൻഡ് സർഫിങ് കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് അപേക്ഷിക്കാം.

 ഡയറക്ട് എൻട്രി പെറ്റി ഓഫീസർ

 പ്രായം
17-22 (കോഴ്സ് ആരംഭിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ് മുഴുവൻ തസ്തികയുടെയും പ്രായം നിർണയിക്കുന്നത്. 1997 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം)
യോഗ്യത: 10+2/തത്തുല്യം.

 കായികയോഗ്യത:
 ടീം ഗെയിംസ്: (ജൂനിയർ/സീനിയർ തലത്തിൽ ഇന്റർനാഷണൽ/നാഷണൽ/സ്റ്റേറ്റ് തല മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ ഇന്റർയൂണിവേഴ്സിറ്റി തലത്തിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്തിരിക്കണം). വ്യക്തിഗത ഇനം: (ദേശീയതലത്തിൽ -സീനിയർ വിഭാഗത്തിൽ-കുറഞ്ഞത് ആറാംസ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കിൽ ദേശീയതലത്തിൽ-ജൂനിയർ വിഭാഗത്തിൽ-കുറഞ്ഞത് മൂന്നാംസ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കിൽ ഇന്റർയൂണിവേഴ്സിറ്റി തലത്തിൽ കുറഞ്ഞത് മൂന്നാംസ്ഥാനം)
സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് (SSR)

 പ്രായം:

17-21 (1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം)
യോഗ്യത: 10+2/തത്തുല്യം
കായികയോഗ്യത:ഇന്റർനാഷണൽ/നാഷണൽ/സ്റ്റേറ്റ് തലത്തിലോ ഇന്റർയൂണിവേഴ്സിറ്റി മത്സങ്ങളിൽ ഏതെങ്കിലും യൂണിവേഴ്സിറ്റിക്കുവേണ്ടിയോ പങ്കെടുക്കണം.
മെട്രിക് റിക്രൂട്ട്സ് (MR)

 പ്രായം:

 17-21 (1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം)
യോഗ്യത: പത്താംക്ലാസ്/തത്തുല്യം
കായികയോഗ്യത: ഇന്റർനാഷണൽ/നാഷണൽ/സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തിരിക്കണം.
ശാരീരികയോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിനനുസരിച്ച ഭാരവും നെഞ്ചളവും വേണം. നെഞ്ചളവിൽ അഞ്ച് സെ.മീ. വികാസശേഷി വേണം. പരന്ന പാദം, കൂട്ടിമുട്ടുന്ന കാൽമുട്ട്, വെരിക്കോസ് വെയ്ൻ എന്നിവ അയോഗ്യതയാണ്. ശാരീരകമായും മാനസികമായും മികച്ച ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകർ.
ശമ്പളം: പരിശീലനകാലയളവിൽ 14,600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 21,700 -43,100 രൂപ നിരക്കിൽ ശമ്പളം ലഭിക്കും.

 തിരഞ്ഞെടുപ്പ്:
 കായികപരിശോധന, വൈദ്യപരിശോധന എന്നിവയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്.

 അപേക്ഷ:
 www.joinindiannavy.gov.inഎന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷയുടെ മാതൃക ഉൾപ്പെടുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തെടുക്കാം. നിർദേശങ്ങൾക്കനുസൃതമായിവേണം അപേക്ഷ പൂരിപ്പിക്കാൻ. അപേക്ഷയിൽ നിർദിഷ്ടസ്ഥാനത്ത് ഫോട്ടോ പതിക്കണം. അപേക്ഷ പൂരിപ്പിച്ച് പ്രായം, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, 10+2 സർട്ടിഫിക്കറ്റ്, മാർക്ക്ലിസ്റ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, കായികമികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാധാരണ തപാലിൽ അയയ്ക്കണം.

സ്വന്തം വിലാസമെഴുതിയ രണ്ട് കവറും (22x10 സെ.മീ. ഒന്നിൽ പത്ത് രൂപ സ്റ്റാമ്പ് പതിച്ചത്) നീല പശ്ചാത്തലത്തിൽ എടുത്ത ഒരു കളർ പാസ്പോർട്ട്സൈസ് ഫോട്ടോയും (പിറകിൽ പേരും ഒപ്പും വ്യക്തമാക്കിയത്) അപേക്ഷയ്ക്കൊപ്പം ഉൾപ്പെടുത്തണം. രേഖകൾ അപേക്ഷയുടെ കൂടെ പഞ്ച് ചെയ്ത് കെട്ടിവെയ്ക്കണം. ബ്രൗൺ കളർ കവറിലാണ് അപേക്ഷ അയയ്ക്കേണ്ടത്. കവറിന് പുറത്ത് ടൈപ്പ് ഓഫ് എൻട്രി, കായികഇനം, നേട്ടം എന്നിവ വ്യക്തമാക്കിയിരിക്കണം. 
(ഉദാ: PO/SSR/MR/NMR 02/2019
KABBADI - NATIONAL LEVEL )

 അപേക്ഷയും മറ്റ് രേഖകളും അയയ്ക്കേണ്ട വിലാസം: 
THE SECRETARY, INDIAN NAVY SPORTS CONTROL BOARD, 7th Floor, Chanakya Bhavan, INTEGRATED HEADQUARTERS, MoD (NAVY), NEW DELHI-110 021

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഓഗസ്റ്റ് 30


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click