ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്ക് ഇന്ന് പിറന്നാൾ. ക്രിക്കറ്റിനു വേണ്ടി 1973 ഏപ്രിൽ 23 നാണു സച്ചിൻ ജന്മമെടുത്തത്.
16 വയസിൽ തന്നെ ഇന്ത്യയ്ക്ക് വേണ്ടി ജെയ്‌സി അണിഞ്ഞ സച്ചിൻ നിരവധി റെക്കോർഡുകൾക്കും ഉടമയാണ്. ഈ കുറിയ മനുഷ്യൻ സ്ട്രൈറ്റ് ഡ്രൈവ് നടത്തിയത്, ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ മനസിലേക്കാണ്. ക്രിക്കറ്റ് എന്നതിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അത് സച്ചിൻ എന്ന നാമമാണ്.
സച്ചിൻ പുറത്തായാൽ പ്രമുഖ സ്പോർട്സ് ചാനലുകളുടെപോലും റേറ്റിംഗ് കുറഞ്ഞിരുന്നത് ഒരു ചെറിയ ഉദാഹരണം മാത്രം.നേടാത്ത വിജയങ്ങില്ല, എന്നാലും ലോകകപ്പ് എന്ന സ്വപ്നം സാഷാത്കരിക്കാൻ അരങ്ങേറ്റത്തിന് ശേഷം സച്ചിന് നീണ്ട 22 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ 2013 നവംബർ 16 ന് ദൈവം, ക്രിക്കറ്റ് മൈതാനം വിടുമ്പോൾ കണ്ണ് നിറയാത്ത ഒരു ഭാരതീയനും ലോകത്തിൽ ഉണ്ടാവാനിടയില്ല.
ക്രിക്കറ്റിന് പുറത്തും മികച്ച പെരുമാറ്റത്തിനും ഉടമ എന്നതാണ് ഇന്നത്തെ തലമുറ കളിക്കാരിൽ നിന്നും സച്ചിനെ വ്യത്യാസ്തനാകുന്നത്. വൻ തുകകൾ വാഗദാനം ചെയ്തിട്ടും മദ്യം ഉൾപെടെയുള്ള ലഹരികൾക്കുവേണ്ടിയു ള്ള പരസ്യത്തിൽ നിന്നും ലിറ്റിൽ മാസ്റ്റർ വിട്ടു നിന്നു.ഗ്രാമങ്ങൾ ദത്തെടുത്തും സാമൂഹ്യ പ്രവർത്തങ്ങളിൽ സജീവമായും സച്ചിൻ നമ്മുക്കൊപ്പമുണ്ട്.
രാജ്യം ഭാരത് രക്തന, പദ്മശ്രീ, പദ്മവിഭൂഷൺ, അർജുന അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നൽകി സച്ചിനെ ആദരിച്ചു.ക്രിക്കറ്റിൽ പുതിയ താരോദയങ്ങൾ ഉണ്ടായെങ്കിലും ഗ്യാലറികളിൽ നിന്നും ഉയർന്നിരുന്ന സച്ചിൻ... സച്ചിൻ..
എന്ന വികാരം ഒരിക്കലും നികത്താൻ സാധിക്കുകയില്ല.
സച്ചിന്റെ കരിയർ നേട്ടങ്ങളുടേതു മാത്രമായിരുന്നില്ല, പരിക്കുകളും പ്രേശ്നങ്ങളും, ഫോം ഔട്ടുകളുമെല്ലാം നിറഞ്ഞതായിരുന്നു.
പക്ഷേ അതിനെയെല്ലാം നേരിട്ടതെങ്ങനെയന്നത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തം.നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക, സ്വപ്നങ്ങൾ യാഥാർഥ്യമാകും.
ഹാപ്പി ബെർത്ഡേയ് സച്ചിൻ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.