"കാൻസർ എന്റെ ജീവിതത്തിൽ നന്മകൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളു, പിന്നെ ഞാൻ എന്തിനു സങ്കടപെടണം "
അരുണിമയുടെ ഈ വാക്കുകൾ ക്യാന്സറിനെ മറികടക്കാൻ നിരവധി ആളുകൾക്കു പ്രചോതനമാണ്.
ക്യാൻസറിനെ ധീരമായി നേരിട്ട അരുണിമ അതിനെ കിഴടക്കിതന്നെയാണ് നമ്മളിലിൽ നിന്നും വേര്പിരിഞ്ഞുപോയത്.
വടശ്ശേരിക്കര പുതുശ്ശേരിമല ശ്രീരാഗം വീട്ടിൽ രാജന്റെയും ജയയുടെയും മകളാണ് അരുണിമ.എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ഇന്നലെ ആയിരുന്നു അന്ത്യം.
കീമോയുടെ അതികഠിനമായ വേദന മറികടക്കാൻ ചിത്രരചനയെ കൂട്ടി പിടച്ചിച അരുണിമ മലയാളിക്ക് സുപരിചിതയാണ്.
കഴിഞ്ഞ വർഷമാണ് ക്യാൻസർ അരുണിമയെ പിടികൂടിയത്. രോഗം കണ്ടെത്തുമ്പോഴേക്കും നാലാം സ്റ്റേജിൽ എത്തിയ ക്യാൻസർ ശരീരത്തിൽ എല്ലായിടത്തും വ്യാപിച്ചിരുന്നു.
ശസ്ത്രക്രിയ നടത്തി രോഗത്തെ ധീരമായിതന്നെ നേരിടാൻ തീരുമാനിച്ച അരുണിമ,യാത്രയും കാർ റൈസിംഗ് ഇഷ്ടപ്പെട്ടിരുന്നു.
അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശം അരുണിമയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സമ്മാനിച്ചു. കാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട അരുണിമ ചാനൽ അവതരികയുമായും പ്രവർത്തിച്ചിട്ടുണ്ട്.
രോഗാവസ്ഥയിൽ തളർന്നിരിക്കാതെ എല്ലാവർക്കും പ്രചോതനമായി കൂട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം സമയം ചെലവഴിച്ചുകൊണ്ട് സന്തോഷം പകർന്നു. ജീവിതാനുഭങ്ങൾ പങ്കുവെക്കുന്ന പുസ്തകത്തിന്റെ പണി പുരയിലായിരുന്നു അരുണിമ.
ചെറിയ രോഗങ്ങൾ വരുമ്പോൾ തന്നെ ടെൻഷൻ അടിച്ചു ആയുസ്സു കുറക്കുന്ന നമ്മുക്കു മുന്നിൽ അരുണിമ എന്നും അണയാത്ത ധീര വനിതയാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.