അറേബ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെക്ക് കപ്പൽ യാത്ര എന്ന പ്രവാസികളുടെ എക്കാലത്തെയും സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു ദുബായ് മിന അൽ റാഷിദ് തുറമുഖത്തു നിന്ന് കൊച്ചി വിലിങ്ടൺ ഐലന്റിലേക്ക് പാസേഞ്ചർ കപ്പൽ സർവ്വീസ് ഉടൻ ആരംഭിക്കുന്നു. മാസത്തിൽ രണ്ട് സർവീസ് വീതമാകും തുടക്കത്തിൽ ഉണ്ടാവുക. പിന്നീട് ബുക്കിങ് കണക്കിൽ എടുത്ത് സർവ്വീസുകൾ വർധിപ്പിക്കും.
200കിലോ ലഗേജ്, ഫുഡ് ഉൾപ്പെടെ പതിനായിരം രൂപ ആയിരിക്കും ബേസിക് ടിക്കറ്റ് റേറ്റ്. ഉയർന്ന ക്ലാസുകളും ഉണ്ടാകും. ബേയ്പ്പൂർ കൊല്ലം പോർട്ടുകളിൽ ഇന്റർനാഷണൽ പാസേഞ്ചർ എമ്പാർക്കേഷൻ സെന്റർ ആരംഭിച് അങ്ങോടു കൂടെ സർവിസ് ദീർഖിപ്പിക്കാനും ചർച്ചകൾ നടക്കുന്നു. നിലവിൽ കൊച്ചിൻ പോർട്ടിൽ മാത്രമാണ് ഇന്റർനാഷണൽ പാസഞ്ചർ എമ്പാർക്കേഷൻ ഫെസിലിറ്റിയും ഇന്റർനാഷണൽ പാസഞ്ചർ ടെർമിനേലും ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.