എസ്.എ.ടി ആശുപത്രിയില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രീക് കാര്‍ഡിയോളജി വിഭാഗത്തിനു കീഴില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭിക്കും. ഇതിനായി അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയാക് അനസ്തേഷ്യ, പെര്‍ഫ്യൂഷനിസ്റ്റ് എന്നിങ്ങനെ ഓരോ തസ്തികയും സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്‍റെ 2 തസ്തികകളും ഉള്‍പ്പെടെ 6 തസ്തികകള്‍ സൃഷ്ടിക്കും.

എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ നിന്നും പുനര്‍വിന്യാസം വഴി ഫിസിയോതെറാപിസ്റ്റ് -1, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് - 3, അസിസ്റ്റന്‍റ് പ്രൊഫസര്‍ കാര്‍ഡിയാക് അനസ്തേഷ്യ -1, അസിസ്റ്റന്‍റ് പ്രൊഫസര്‍ അനസ്തേഷ്യ - 2 എന്നീ തസ്തികകള്‍ കണ്ടെത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click