മരണത്തെ ജയിച്ച ക്രിസ്തു ദേവന്റെ ഉയിർപ്പ് തിരുന്നാൾ

മരണത്തെ ജയിച്ച ക്രിസ്തു ദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുകയാണ് ലോകം എങ്ങും. ദുഃഖ വെള്ളിയാഴ്ച കുരിശിൽ തറക്കപെട്ട ഈശോ മൂന്ന് ദിവസങ്ങൾക്കു ശേഷം ഉയർത്തെഴുന്നേറ്റ ദിനമാണ് ഈസ്റ്റർ.
ഈശോയെ കബർ അടക്കിയ കല്ലറയിൽ പ്രാർത്ഥിക്കാൻ ചെന്ന സ്ത്രീജനകൾക്കു, യേശു മരിച്ചവരിൽ നിന്നും ഉയർപ്പിക്കപെട്ടു എന്ന സന്ദേശമാണ് നൽകപ്പെട്ടതെന്ന്  വിശ്വസിക്കപ്പെടുന്നു. പിന്നീട് ഈശോ ശിഷന്മാർക്ക്
പ്രത്യക്ഷപെട്ടു എന്ന് ബൈബിൾ പറയുന്നു.
ഈസ്റ്റർ ദിനത്തിൽ പുലർച്ചെ തന്നെ വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനകൾ നടന്നു.
യേശുവിന്റെ പുനരുദ്ധാന ദൃശ്യാവിഷ്ക്കരണവും കുർബാനയും ഈസ്റ്റർ സ്നേശവും തുടർന്ന് ഈശോയുടെ രുപം വഹിച്ചിട്ടുള്ള  പ്രതിക്ഷണവും നടന്നു.
സഹനത്തിന്റെയും നോമ്പിന്റെയും നീണ്ട നാപ്പത് നാളുകൾക്ക്  ഇതോടുകൂടി വിരാമം വീണു.ഇനി സന്തോഷത്തിന്റെയും സമാധാനത്തിന്റയും  ദിനങ്ങളാണ്.സമ്പത്തിന്റെയും വിജങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികൾ ദൈവത്തിനു വേണ്ടി ജീവിക്കാൻ തയ്യാറാക്കണമെന്ന്  ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം  ചെയ്തു. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനകൾക്കു സഭാധ്യക്ഷന്മാർ നേതൃത്വം നൽകി


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click