ടാറ്റാക്ക് കണ്ണീർ നനവുള്ള ടാറ്റ
ഇന്ത്യൻ വ്യവസായിക ചരിത്രത്തിനൊപ്പം എഴുതിച്ചേർത്ത നാമം രാത്തൻ ടാറ്റ ആഗോളതലത്തിൽ വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് ടാറ്റ.
വിശാലമായ ചക്രവാളങ്ങളിലേക്കു പറക്കാൻ ടാറ്റയെ പ്രാപ്തമാക്കിയ സാക്ഷാൽ ജെ.ആർ.ഡി.ടാറ്റ നടത്തിയ ഏറ്റവും മികച്ച നിക്ഷേപം ഏതായിരുന്നെന്നു ചോദിച്ചാൽ ആ കമ്പനിയുടെ ചരിത്രം അറിയുന്ന ആർക്കും പറയാൻ ഒറ്റ ഉത്തരമേ ഉണ്ടാകൂ: രത്തൻ നവൽ ടാറ്റ. 1991ൽ അദ്ദേഹം രത്തനെ പിൻഗാമിയായി പ്രഖ്യാപിച്ചു
ടാറ്റയുടെ വളർച്ചയുടെ പിന്നിൽ അടിപതറാതെ വീഴ്ചകളെ ചവിട്ടുപടികളാക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയ നവഭാരത ശില്പി രത്തൻ ടാറ്റയും. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ അന്തർദേശീയ തലത്തിൽ വളർന്നുപന്തലിച്ച ടാറ്റ എന്ന കുടക്കീഴിൽ ഉയർന്നുവന്നത് നിരവധി ബിസിനസ് സ്ഥാപനങ്ങളും.
ടാറ്റയെ ഇന്ത്യയുടെ മുക്കിലും മൂലയിലും നിറഞ്ഞു നിൽക്കുന്ന, 6 ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുള്ള സാമ്രാജ്യമായി പടുത്തുയർത്തിയിട്ടാണ് രത്തൻ ടാറ്റയുടെ മടക്കം. രത്തൻ വിടപറയുമ്പോൾ ടാറ്റ ഇവിടെത്തന്നെയുണ്ട്, തൂണിലും തുരുമ്പിലും. ഉപ്പിലും ഉരുക്കിലും, കാറിലും ട്രക്കിലും...! പഴയ ബോംബെയുടെ നടുവിൽ, ഒരു കൂറ്റൻ ബംഗ്ലാവിലാണ് രത്തൻ മുത്തശ്ശിയോടൊപ്പം കുട്ടിക്കാലത്തു കഴിഞ്ഞത്. ആ വീടിന്റെ ചില ഭാഗങ്ങളാണ് പിന്നീടു വിഖ്യാതമായ സ്റ്റെർലിങ് സിനിമയും ഡോയിഷ് ബാങ്കുമായി മാറിയത്.
1991 മുതൽ 2012 വരെയുള്ള 21 വർഷത്തെ ചെയർമാനും ചീഫ് എക്‌സിക്യുട്ടീവിനുമിടയിൽ ടാറ്റ ഗ്രൂപ്പിന്റെ ലാഭം 50 മടങ്ങ് വർദ്ധിപ്പിക്കുയാണ്ടായി
ഇന്ത്യക്കാർക്ക് ടാറ്റയുടെ ഉൽപ്പനങ്ങളും സേവനങ്ങളും വാങ്ങാതെ ദിവസം കഴിയുക എന്നത് മിക്കവാറും അസാധ്യമായിരുന്നു. അവർ ടാറ്റ ചായ കുടിക്കാൻ ഉണർന്നു, ടാറ്റ ഫോട്ടോണിനൊപ്പം ഇന്റർനെറ്റ് സർഫ് ചെയ്തു, ടെലിവിഷനിൽ ടാറ്റ സ്കൈ പ്രോഗ്രാമുകൾ കണ്ടു, ടാറ്റ ടാക്സികളിൽ കയറി അല്ലെങ്കിൽ സ്വന്തം ടാറ്റ കാറുകൾ ഓടിച്ചു, ടാറ്റ സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച എണ്ണമറ്റ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു.
മുംബൈയിൽ കനത്തമഴ പെയ്യുന്നൊരു രാത്രി. രത്തൻ ടാറ്റ ആ കാഴ്ച കണ്ടു: നനഞ്ഞൊലിച്ച് സ്കൂട്ടറിൽ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന കുടുംബം.മഴതോർന്നെങ്കിലും രത്തന്റെ ഉള്ളിൽ ആ കാഴ്ച തോർന്നില്ല. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ഒരു കാറുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. ‘താങ്ങാനാവുന്ന വിലയ്ക്ക് അംബാസഡർ കാറിന്റെ ആധുനിക പതിപ്പ്’ എന്നതായിരുന്നു ഉത്തരം. ആ ആശയമാണ് ഇൻഡിക്കയിലേക്കും പിന്നീട് നാനോയിലേക്കും ടാറ്റയെ എത്തിച്ചത്.
രത്തൻ ടാറ്റ അവസാനമായി സോഷ്യൽ മീഡിയയിൽ . മരിക്കുന്നതിന് രണ്ടുദിവസം മുൻപ് രത്തൻ ടാറ്റ പങ്കുവെച്ച കുറിപ്പാണിത്. 'എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.