ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മിക്കവരും ഇന്ന് ആശ്രയിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ക്യാഷ്ബാക്ക് ഓഫറുകളും എളുപ്പത്തിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും ഗൂഗിള്‍ പേ എന്ന ആപ്ലിക്കേഷനെ കൂടുതല്‍ ജന സ്വീകാര്യമാക്കി. ക്യാഷ് ബോക്ക് ഓഫറുകള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ പേ ആപ്ലിക്കേഷനിപ്പോൾ. പ്രൊജക്ട് ക്രൂയ്‌സര്‍ എന്ന പുതിയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട് ഗൂഗിൾ പേ .
കൂടുതല്‍ ഓഫറുകളും ക്യാഷ് ബാക്കുകളും ഉപഭോക്താക്കള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട് ക്രൂയ്‌സര്‍ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. അതേസമയം വാട്‌സ്ആപ്പ് പേ, ആമസോണ്‍ പേ, പേടിഎം എന്നിവയോടുള്ള മത്സരത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പേ പുതിയ ഓഫറുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമെ ആപ് വഴിയുള്ള വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.