കൊവിഡിന് ശേഷം മനുഷ്യർ തമ്മിൽ അകലം കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് മനുഷ്യരുടെ ഒത്തുചേരലുകൾക്കെല്ലാം വലിയ രീതിയിലുള്ളൊരു ഭീഷണിയാണ് നേരിടാൻ പോകുന്നത്. ഇത് ഏറ്റവും അധികം ബാധിക്കാൻ പോവുന്നത് ഒഴിവാക്കാനാവുന്ന ജോലികളെയാണ്. എല്ലാവരും ഒത്തു കൂടുന്ന വിവാഹങ്ങളിൽ ഫോട്ടോഗ്രാഫി പോലെയുള്ളവയെ ഇത് സാരമായി ബാധിക്കാനിടയാകും. ഫോട്ടോഗ്രാഫി മേഖല ആദ്യമായിട്ടല്ല ഇത്തരം ചലഞ്ച് നേരിടുന്നത്. ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ കടന്നു വരവോടെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ് എന്ന അവസ്ഥയാണ്. ഒരു ആവശ്യമില്ലെങ്കിലും മൊബൈലിൽഫോട്ടോയെടുത്തു ഡിലീറ്റ് ചെയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ അവിടെയാണ് കഴിവുള്ള പ്രൊഫഷണലായ ഫോട്ടോഗ്രാഫർമാരുടെ ആവശ്യം വേണ്ടിവരുന്നത്.
കൊറോണ അനിശ്ചിതമായൊരു അവസ്ഥയുമായി മുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല. ഫോട്ടോഗ്രാഫിയൊക്കെ യൊക്കെ വീണ്ടും തിരികെ വരുകതന്നെ ചെയും. എന്നാൽ ഇന്ന് ഫോട്ടോഗ്രാഫർമാർ അവരുടെ നിക്ഷേപത്തിന്റെയും കടങ്ങളുടെയൊക്കെ കാര്യങ്ങൾ മാറ്റിനിർത്തി കൊറോണക്കാലത്തെ അതിജീവിക്കാൻ റേറ്റുകുറച്ചു കാണാനിടയായി എല്ലാരീതിയിലും നഷ്ട്ടങ്ങൾ സംഭവിക്കുന്ന ഈകാലഘട്ടത്തിൽ ഇരു ഭാഗത്തും വിട്ടുവീഴ്ച്ചകൾക്കു തയാറാവുന്നത് നല്ലരു തുടക്കമാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.