​എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു

എസ്എസ്എല്‍'സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  98.11 ശതമാനമാണ് ഇത്തവണത്തെ വിജയം. 37,334 വിദ്യാർത്ഥികൾ‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പൊതു വിദ്യാഭ്യാസ ഡയറക്ടരർ‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം 97.84 % ആയിരുന്നു വിജയം.ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്കാണ്ഫലപ്രഖ്യാപനം നടത്തിയത്. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം. ഇതിന് പുറമെ ‘സഫലം 2019, പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ‘saphalam 2019’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
നാലര ലക്ഷത്തോളം കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മാര്‍ച്ച് 13 മുതല്‍ 28 വരെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 1,42,033 കുട്ടികള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ളവര്‍ ആണ്. 2,62,125 കുട്ടികള്‍ എയ്ഡഡ് സ്‌കൂളുകളിലേയും 30,984 വിദ്യാര്‍ത്ഥികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ളവരുമാണ്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click