​കേന്ദ്രം പിടിമുറുക്കുന്നു

സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹ ഔദ്യോഗിക ആവശ്യത്തിനുള്ള കംപ്യൂട്ടർ, മൊബൈൽഫോൺ തുടങ്ങിയവ വഴി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനു സർക്കാരുദ്യോഗസ്ഥർക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തി. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറുകളിൽ രഹസ്യസ്വഭാവമുള്ള ജോലികൾ ചെയ്യരുതെന്നും നിർദേശിച്ചു.

ഉദ്യോഗസ്ഥർ, കരാർ ജീവനക്കാർ തുടങ്ങി ആരുംതന്നെ ഔദ്യോഗികവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 24 പേജുള്ള കുറിപ്പിൽ പറയുന്നു. സുരക്ഷാവീഴ്ച പ്രതിരോധിക്കാനും സർക്കാരിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് നടപടി.

സർക്കാർ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കാൻ വിദേശത്തുനിന്നു ദിവസേന ശരാശരി 30 ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ.

ഔദ്യോഗിക ജോലികൾക്കു വീട്ടിലെ വൈ-ഫൈ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും കുറിപ്പിലുണ്ട്. ഒട്ടേറെ ഉദ്യോഗസ്ഥർ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകളുള്ള വെബ്സൈറ്റുകളിൽ അറിയാതെ പ്രവേശിക്കുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു.
 ഉദ്യോഗസ്ഥർക്കുള്ള നിർദേശങ്ങൾ

ഗൂഗിൾഡ്രൈവ് പോലുള്ള സ്വകാര്യ സേവനങ്ങളിൽ സർക്കാരിന്റെ രഹസ്യവിവരങ്ങൾ സൂക്ഷിക്കരുത്. വിവരങ്ങൾ നഷ്ടപ്പെട്ടാൽ നിയമനടപടിക്കു വിധേയരാകേണ്ടി വരും.

പെൻഡ്രൈവ്, സി.ഡി. പോലുള്ള സംഭരണ ഉപകരണങ്ങളിലേക്ക് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പകർത്തുമ്പോൾ അവ കോഡുഭാഷയിലേക്കു മാറ്റണം.

സ്ഥാപനം അനുവദിച്ചിട്ടുള്ള സംഭരണ ഉപകരണങ്ങളിൽ മാത്രമേ ഇത്തരം വിവരങ്ങൾ ശേഖരിച്ചുവെക്കാവൂ.

അനുമതിയില്ലാതെ ഇത്തരം ഉപകരണങ്ങൾ ഓഫീസിനു പുറത്തേക്കു കൊണ്ടുപോകരുത്.

രഹസ്യവിവരങ്ങൾ ഇ-മെയിലായി അയയ്ക്കരുത്.

ഔദ്യോഗിക ഇ-മെയിൽ അക്കൗണ്ടുകൾക്ക് പൊതു വൈ-ഫൈ വഴി ഉപയോഗിക്കരുത്.




0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click