ക്രിക്കറ്റ് കളിക്കാനൊരുങ്ങി തപ്‌സി; മിതാലിരാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മിതാലിയാകാൻ ഒരുങ്ങി തപ്‍സി പന്നു.34 കാരിയായ മിതാലിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 16-ാം വയസില്‍ 1999-ല്‍ അയര്‍ലന്‍ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ച മിതാലിയ്ക്ക് ആരാധകർ ഏറെയാണ്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധ സെഞ്ചുറികൾ നേടിയതിന്റെ റെക്കോർഡും മിതാലിയുടെ പേരിലാണ്. (49 അര്‍ധസെഞ്ചുറികള്‍).
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.