​കേരള പ്രവാസി ക്ഷേമനിധി

പ്രവാസികൾ ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും... 
പ്രവാസമൊക്കെ അവസാനിപ്പിച്ചു പലരോഗങ്ങളും കൊണ്ടാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് വരുന്നത്.
അന്ന് നിങ്ങളുടെ വാർധക്യത്തിൽ ഒന്നിനും കൊള്ളാത്തവനായി വീട്ടിന്റെ ഒരു മൂലയിൽ ഒതുങ്ങേണ്ടി വരുന്ന ഭീകരമായ അവസ്ഥയെ പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? 
മരുന്നിന് പോലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? 
പ്രവാസികളായിരുന്ന പലരും ഇന്ന് ആർക്കും വേണ്ടാതെ വൃദ്ധസദനങ്ങളിൽ ഉണ്ട്... മറ്റു ചിലരുടെ വാർത്തകൾ നമ്മൾ ഒരു പാട് ഷെയർ ചെയ്തിട്ടുണ്ട്. മറ്റു ചിലരുടെ വാർത്തകൾ നമ്മൾ ആരും അറിയാതെ പോകുന്നുണ്ട്.
ഇത്തരം കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്തത് കൊണ്ടാണ് ഗവണ്മെന്റ് ഒരു ഉപാധി വെച്ചത്. അതാണ് *പ്രവാസി ക്ഷേമനിധി*
നിങ്ങൾക്ക് ആരോഗ്യമുള്ളപ്പോൾ ചെറിയ സംഖ്യകളായി നിക്ഷേപിക്കുക. 
60 വയസ്സിൽ പ്രവാസി പെൻഷനും (5 വർഷത്തിൽ കൂടുതൽ അടക്കുന്നുണ്ടെങ്കിൽ പെൻഷനോട് കൂടെ അടക്കുന്നതിന്റെ 3%മുതൽ കൂടുതൽ) തുകയും ലഭിക്കും) കൂടാതെ കേരള സർക്കറിന്റെ തന്നെ വാർദ്ധക്യ പെൻഷനും ലഭിക്കും...


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click