വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിച്ച പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന്റെ സ്മരണാര്‍ഥമുള്ള ബാലഭാസ്കർ മെമ്മോറിയൽ അവാര്‍ഡ് ലോക ചരിത്രത്തിൽ 36 മണിക്കൂർ വയലിൻ വായിച്ചു ഗിന്നസ്സ് റിക്കോർഡ് കിട്ടിയ എം എസ് വിശ്വനാഥ് നയിക്കുന്ന ഋതുരാഗസ് മ്യൂസിക് ബാന്റിന് സമ്മാനിച്ചു. കീബോർഡ് - ജോൺ വില്യം, ബാസ്സ് സിത്താർ സിൽവിൻ ലൂയിസ് , ഡ്രം ഷിയാസ് കോയ, മൃദംഗം കലൈനാഥ് തുടങ്ങിയകലാകാരന്മാരാണ് ബാന്റ് അംഗങ്ങൾ തിരുവനതപുരം പ്രെസ്സ് ക്ലബ് ആണ് പ്രോഗ്രാം നടത്തിയത്. 48 ഓളം ബാൻഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 8 ബാൻഡുകൾ തമ്മിൽ ആയിരുന്നു മത്സരം. ഓരോ ബാൻഡിനും ഒരു മണിക്കൂർ വീതം ആയിരുന്നു പെർഫോമൻസ് സമയം. ദിവസേന ഓരോ ബാൻഡുകൾ വീതം ആയിരുന്നു പ്രകടനം. ഏപ്രിൽ 15 തിങ്കളാഴ്ച്ച തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ചുനടന്ന 'കനകോത്സവം 2019' ചടങ്ങിൽ വച്ച് മലയാള ചലച്ചിത്ര താരം ജയറാമാണ് ഋതുരാഗസ് മ്യൂസിക് ബാൻഡിന് അവാർഡ് നൽകിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.