വേദമാതാവുമായ ദേവി. വിദ്യാരംഭത്തോടനുബന്ധിച്ച എല്ലാ ചടങ്ങുകളും കേരളത്തില്‍ സരസ്വതീദേവിയോടു ബന്ധപ്പെട്ടിരിക്കുന്നു.
ഈ നവരാത്രി നാളുകളിൽ സരസ്വതി ഓംകാര രൂപിണി എന്നുള്ള ഗാനം ജതികളും സ്വരങ്ങളും സാഹിത്യവും കോർത്തിണക്കി വാദ്യവും നൃത്തവും സംഗീതവും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ സംഗീത വിരുന്നായ 'സരസ്വതി' ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്, സംഗീതയുടെ കുറേ കാലത്തെ ആഗ്രഹസാഫല്യമാണ് ഈ ഗാനം. ഗീതവും വാദ്യവും നൃത്തവും സമന്വയിക്കുമ്പോൾ ലഭിക്കുന്ന ഒരു ദൃശ്യ ശ്രവണാനുഭൂതിയാണ് 'സരസ്വതി' എന്ന ക്ലാസിക്കൽ സംഗീത ആൽബത്തിൽ ആസ്വദിക്കാൻ കഴിയുന്നത്.
ഹരിപ്പാട് സ്വദേശിയും എറണാകുളം തൃപ്പൂണിത്തുറയിൽ ഇരുപത് വർഷമായി സ്ഥിരതാമസവുമായ സംഗീത എൻ റാവു എന്ന കര്‍ണ്ണാട്ടിക് സംഗീതജ്ഞയാണ് ഗാനത്തിന് വരികള്‍ എഴുതി സംഗീതം നൽകി പാടിയിരിക്കുന്നത്. സംഗീത തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ നിന്നും സംഗീതപഠനം പൂർത്തിയാക്കി കർണാടക സംഗീത കച്ചേരികൾ അവതരിപ്പിച്ചു വരുന്നു. 'സരസ്വതി' യുടെ ഡാൻസും കോറിയോഗ്രഫിയും ചെയ്തിരിക്കുന്നത് കോറിയോഗ്രാഫറും നൃത്ത അധ്യാപകനുമായ അബ്ബാദ് റാം മോഹനാണ്. സംഗീതവും നൃത്തവും വാദ്യോപകരണങ്ങളും ചേർന്ന് ഒരു സംഗീത ശിൽപം ഉണ്ടായി തീരുന്നതെങ്ങനെയെന്നാണ് 'സരസ്വതി'യിൽ അവതരിപ്പിച്ചിരിക്കുന്നത്. നടിയും നര്‍ത്തകിയുമായ ആശ ശരത്താണ് 'സരസ്വതി' സോഷ്യൽമീഡിയയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്, ഈ ആൽബം രണ്ടുദിവസംകൊണ്ടുതന്നെ 6K ആളുകൾ കണ്ടുകഴിഞ്ഞു.
പൂങ്കാട്ട് മനയിലാണ് 'സരസ്വതി'യുടെ ഷൂട്ടിംഗ് നടന്നത്. സംവിധാനം ശിവപ്രസാദ് പിക്സൽ, ഛായാഗ്രഹണം രതീഷ് നിറം, അസി.ക്യാമറ ദയാദാസ് പൗലോസ്, എഡിറ്റര്‍ തുഷാര്‍ എൻ സുകുമാരൻ, അസി.ഡയറക്ടര്‍ മീര കൃഷ്ണകുമാര്‍, റെക്കോർഡിംഗും മിക്സിംഗും ശ്രീകാന്ത് രാജൻപ്പൻ (പൂജ സ്റ്റുഡിയോ), മൃദംഗം രാമക്കൽമേട് കലൈനാഥ് , ഘടം വാഴപ്പിള്ളി ആര്‍ കൃഷ്ണകുമാര്‍, വയലിൻ തിരുവിഴ വിജു എസ് ആനന്ദ്, പുല്ലാങ്കുഴൽ ശ്രീജിത് ജി കമ്മത്ത്, കോറിയോഗ്രഫി അബ്ബാദ് റാം മോഹൻ, കീബോര്‍ഡ് ജോൺ വില്ല്യംസ്, വീണ ധര്‍മ്മതീര്‍ത്ഥൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.