​ധോണിയുടെ മിന്നൽ സ്റ്റമ്പിൽ കളം വിട്ട് മോറിസ്

മഹേന്ദ്ര സിങ് ധോണിയുടെ ഒരു മിന്നല്‍ സ്റ്റംപിങാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് സ്റ്റംമ്പിങ്ങുകൊണ്ട് വീണ്ടും  ധോണി താരമായത്. ആരും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ക്രിസ് മോറിസ് കളം വിട്ടു.

ജഡേജയുടെ പന്ത് അടിച്ചു പറത്താനായിരുന്നു മോറിസിന്റെ ശ്രമം. എന്നാല്‍ ആ ലക്ഷ്യം അപ്പാടെ പാളി. പന്ത് ചെന്നെത്തിയത് ധോണിയുടെ കൈകളിലേക്ക്. തൊട്ടുപിന്നാലെ മിന്നല്‍ വേഗത്തില്‍ ധോണി പന്തിളക്കി. ഇതോടെ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ ഗാലറിയില്‍ സന്തോഷത്തിന്റെ അലയൊലികള്‍ തീര്‍ത്തു. ക്രിസ് മോറിസ് പുറത്തേക്ക്. മുമ്പും പല തവണ മിന്നല്‍ സ്റ്റംപിങിലൂടെ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട് ധോണി.

എന്നാൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇപ്പോൾ ഐ പി എൽ പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയമാണ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനി ഒന്നാമതാക്കിയത്.. 80 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ പരാജയം. 16.2 ഓവറില്‍ 99 റണ്‍സെടുത്ത ഡല്‍ഹി ഓള്‍ ഔട്ടായി. 8 വിക്കറ്റുകള്‍ പങ്കിട്ട സ്പിന്‍ ത്രയമാണ് ഡല്‍ഹിയെ തകര്‍ത്തത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click