മീൻ വിറ്റ് കോടികളുടെ ആസ്തിയുള്ള ചേർത്തലക്കാരൻ

മത്തി (ചാള), അയല, വറ്റ, കരിമീന്, ചെമ്മീന്, കിളിമീന്, നെയ്മീന്, മോദ , വറ്റ, തത്ത, പാമ്പാട അതിന് നല്ല നെയ്മീൻ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള മീൻ പ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മീൻ ചന്തയിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, . കെമിക്കൽ ചേർക്കാത്ത ഫ്രഷ് മീന് വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ മീൻകാരൻ.

അന്ന് നാട്ടിൽ ഒരു കറുത്ത അംബാസിഡർ ഉണ്ടായിരുന്നു. ആ കാറിനുള്ളിലെ ബിസ്നസുകാരനെ കൗതുകത്തോടെ നോക്കി നിന്ന ആ നാലാം ക്ലാസ്സിൽ പഠിക്കുന്ന ബാലൻ മനസ്സിൽ പറഞ്ഞു ഞാനും ഒരിക്കൽ ബിസ്നസ് ക്കാരൻ ആകും.ഇതുപോലെ ഒരുദിവസം കാറിൽ ഞാനും ഗമയോടെ മിന്നിച്ചു പോകും. ഇന്ന് രാവിലെ നിങ്ങളുടെ വീട്ടിൽ ആ സ്കൂട്ടറിലും സൈക്കിളും നടന്നും വന്നു മീങ്കച്ചവടം ചെയ്ത ആ ചേട്ടനും ഈ ചേട്ടനും ചെയ്യുന്ന ഒരേ പണിയാണ്. എന്നാൽ ചെയ്യുന്നതിലെ വ്യത്യസ്തത ആണ് അദ്ദേഹത്തെ പറ്റി എഴുതാനുള്ള കാരണം.
ചേർത്തലയിൽ പാവപെട്ട കുടുംബത്തിൽ ജനിച്ച പയ്യൻ. കൗമാരം മുതൽ മീനിനെ പ്രണയിച്ചവൻ.ഒരു 24 വയസ്സുകാരൻ മീൻ എക്സ്പോർട്ട് ചെയ്യുന്ന കമ്പനിയിൽ ജോലിക്ക് കയറുന്നു.പണം മാത്രം ഉണ്ടാക്കാൻ അല്ലായിരുന്നു. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന മീൻ വിപണിയെപ്പറ്റി പഠിക്കുവാൻ ആണ് അവിടെ കയറിയത്. കമ്പനി അഞ്ച് മണിക്ക് അടച്ചാലും ഈ പയ്യൻ അവിടെ നിൽക്കും. അവന്റെ ലക്ഷ്യം വേറെ ആയിരുന്നു.ജോലിയില് എല്ലാവരെയും സഹായിച്ചും മത്സ്യ സംസ്കരണത്തിന്റെ ഓരോ ഘട്ടവും അടുത്തറിഞ്ഞും കുറഞ്ഞകാലം കൊണ്ടുതന്നെ ആ ഇരുപതുകാരന് കമ്പനിയുടെ പ്രിയപ്പെട്ടവനായി. ഒരു ദിവസം കമ്പനിയുടെ എംഡി മാത്യുവിനെ വിളിച്ചു.ഈ വ്യവസായത്തെ കൂടുതല് അടുത്തറിയാന് താല്പര്യമുളള അങ്ങയെ ഞങ്ങള് പര്ച്ചേസിലേക്ക് മാറ്റുവാൻ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞതുപോലെ
കമ്പനിയുടെ അസിസ്റ്റന്റ് മാനേജര് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മാത്യു മത്സ്യത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനും വാങ്ങുന്നതിനുമായി ഇന്ത്യയിലെ കടപ്പുറങ്ങളിലൂടെ യാത്ര ചെയ്തു. ഒരുപാട് വ്യക്തികളുമായി പരിചയപ്പെട്ടു. ഈ യാത്രകളിലൂടെ ലഭിച്ച വലിയ സൗഹൃദ വലയമാണ് പിന്നീട് ബിസിനസില് പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം മാത്യുവിനെ തുണച്ചത്. ഇന്ത്യയിലെ വിവിധ മത്സ്യ സംസ്കരണ ഫാക്ടറികള് സന്ദര്ശിച്ചു, ബിസ്നസ് പഠിച്ചു.അങ്ങനെ പതിനൊന്ന് വര്ഷം കോള്ത്തറ എക്സപോര്ട്ടേഴ്സ് എന്ന കമ്പനിയില് മാത്യു ജോലി ചെയ്തു.

ഇനിയും സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നൊരു ചിന്ത.
അരൂരില് കമ്പനികള്ക്ക് ഉല്പ്പാദനത്തിന് ആവശ്യമായ മീന് വിതരണം ചെയ്യുന്ന ഒരു ചെറുസംരംഭവുമായിട്ടായിരുന്നു മാത്യുവിന്റെ ആദ്യ ചുവടുവെയ്പ്പ്. 1997 ലായിരുന്നു ഇത്. എന്നാല്, പല കമ്പനികളും പണം നല്കുന്നതില് കാലതാമസം വരുത്തിയതോടെ മാത്യുവിന്റെ സംരംഭം സാമ്പത്തികമായി വിഷമവൃത്തത്തിലായി. തോല്ക്കാന് മനസ്സില്ലായിരുന്നു അദ്ദേഹം സ്വന്തമായി മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പനി തുടങ്ങാന് പദ്ധതിയിട്ടു.

അന്നൊക്കെ ശീതീകരിച്ച എന്നാല്, അതിന് ആവശ്യമായ ശീതീകരണ സംവിധാനമുളള ഫാക്ടറി പണിയണമെങ്കില് അക്കാലത്ത് അഞ്ച് കോടി രൂപയെങ്കിലും വേണ്ടി വരുമായിരുന്നു. ആ ചെലവ് താങ്ങില്ലായിരുന്നു. അതുകൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചു.

പച്ചമീനിന് ദുബായിയില് നല്ല ആവശ്യകതയുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞു.
1998 ല് മാത്യു ആദ്യമായി ദുബായിലേക്ക് വച്ചുപിടിച്ചു. അതൊരു വഴിത്തിരിവായി. 50 ഓളം രാജ്യങ്ങളില് നിന്ന് പച്ച മത്സ്യം ദുബായ് മാര്ക്കറ്റില് എത്തുന്നതും അത് വാങ്ങാനായി മാത്രം നിരവധി ആവശ്യക്കാരുളളതായും മനസ്സിലായി. രണ്ടാഴ്ച ദുബായിയില് തന്നെ നിന്നു, സുഹൃത്തുക്കളുടെ സഹായത്തോടെ കച്ചകടക്കാരെയും ഇറക്കുമതി കമ്പനികളിലെ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ദുബായിയില് നിന്ന് തിരിച്ച് കൊച്ചിയിലേക്ക് വിമാനം കയറിയത് ആ നിര്ണായക തീരുമാനമെടുത്തുകൊണ്ടായിരുന്നു.
2000 ത്തില് Atelier Exports എന്ന പേരില് കമ്പനി സ്ഥാപിച്ചു. ആദ്യമായി ദുബായിയിലേക്ക് തന്നെ പച്ചമത്സ്യം കയറ്റുമതി ചെയ്തു. അഞ്ച് വര്ഷം കൊണ്ട് ഗള്ഫ് മേഖലയില് മുഴുവന് മാത്യുവിന്റെ കമ്പനിക്ക് സ്വാധീനം വര്ധിച്ചു.


2008 ല് ലോകത്തെ പിടികൂടിയ സാമ്പത്തിക മാന്ദ്യം തടസ്സം സൃഷ്ടിച്ചു. 2011 ആയതോടെ സ്ഥിതി കൂടുതല് വഷളായി. ദുബായ് അടക്കമുളള നഗരങ്ങളിലേക്കുളള കയറ്റുമതി വന് നഷ്ടം മാത്യുവിന് സമ്മാനിച്ചു
എല്ലാം തകർന്ന സമയം, എല്ലാം വിറ്റ് പറക്കി നഷ്ടങ്ങൾ നികത്തി. നേടിയതെല്ലാം വിറ്റു . വീടും , വണ്ടിയും , ലോറിയും എല്ലാം.

ഒരു ദിവസം അത്താഴം കഴിച്ചുകൊണ്ടിരിക്കെ തന്റെ ഭാര്യ പറഞ്ഞ വാക്കുകളാണ് എനിക്ക് പുതിയ ജീവിതം സമ്മാനിച്ചതെന്ന് മാത്യു പറയുന്നു. 'ഈ വിലകുറയുന്ന രാജ്യത്തേക്ക് എന്തിനാണ് ഇച്ചായാ കയറ്റിവിടുന്നത്, ഇവിടെ വില കുറയുന്നില്ലല്ലോ നമുക്ക് ഇവിടെ വിറ്റാല് പോരെ'. അവിടെ നിന്നാണ് ഫ്രഷ് ടു ഹോമിന്റെ ആദ്യ രൂപമായ സീ ടു ഹോമിന് 2012 ല് മാത്യു തുടക്കം കുറിക്കുന്നത്. പനങ്ങാട് ഫിഷറീസ് കോളേജിലെ വിദ്യാര്ത്ഥികളുടെയും സുഹൃത്തിന്റെ സോഫ്റ്റ്വെയര് കമ്പനിയിലെ ടെക്നീഷ്യന്മാരുടെയും സഹായത്തോടെയായിരുന്നു സീ ടു ഹോമെന്ന വെബ്സൈറ്റ് പറക്കുന്നത്. സൈറ്റിന് അധികം പരസ്യമൊന്നും മാത്യു നല്കിയില്ല, എന്നാല്, കുറച്ചുകാലം കൊണ്ടുതന്നെ സംഭവം 'ക്ലിക്കായി'. അതോടെ സേവനം കേരളത്തിന് പുറത്ത് ബാംഗ്ലൂരേക്കും ദില്ലിയിലേക്കും വ്യാപിപ്പിച്ചു. ദിവസേന ഏതാണ് 500 കൂടുതല് ആളുകള് വെബ്സൈറ്റ് വഴി മീന് വാങ്ങാന് തുടങ്ങി.

ദില്ലിയില് നിന്ന് മാത്യുവിന്റെ വിജയകഥ കേട്ടറിഞ്ഞ് ഫോബ്സ് മാഗസിന് പ്രതിനിധികള് കൊച്ചിയില് എത്തി. മാത്യുവിനെക്കുറിച്ച് അവര് ലേഖനം തയ്യാറാക്കി. അവര് പ്രസിദ്ധീകരിച്ച ലേഖനം രാജ്യമാകെ ചര്ച്ച ചെയ്യപ്പെട്ടു. ഇതോടെ സീ ടു ഹോമിന്റെ വെബ്സൈറ്റില് മീന് വാങ്ങാന് ആളുകള് തിരക്ക് കൂട്ടി. ശരിക്കും മാത്യുവിനെ മറ്റൊരു വലിയ പ്രതിസന്ധിയെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു...

ഒരു ദിവസം ഉച്ചയോടെ വെബ്സൈറ്റില് ഉപഭോക്താക്കളുടെ എണ്ണം 1,000 ത്തിന് മുകളിലേക്ക് കയറി, സൈറ്റ് പൊളിഞ്ഞു !. മാത്യു വിഷമവൃത്തത്തിലായി... ടെക്നിക്കല് സപ്പോള്ട്ട് ടീമുകളെ സമീപിച്ചെങ്കിലും സെര്വറിന്റെ ശേഷി കൂട്ടണമെന്ന ഉപദേശമാണ് ലഭിച്ചത്. അതിനുളള പണം ചെലവഴിക്കാന് ഫെഡറല് ബാങ്കും തയ്യാറായി. എന്നാല്, തല്ക്കാലത്തേക്ക് സേവനം അടച്ചുപൂട്ടാനായിരുന്നു മാത്യുവിന്റെ തീരുമാനം!.

ഈ ആശങ്കയുടെ ഘട്ടത്തിലാണ് ഷാന് കടവിലിന്റെ രംഗപ്രവേശം. ഒരു പ്രമുഖ ഗെയിമിങ് കമ്പനിയുടെ ഇന്ത്യന് വിഭാഗം സിഇഒയായി ജോലി ചെയ്യുകയായിരുന്ന ഷാന് മാത്യു സഹായിക്കാമെന്ന് ഏറ്റു. 2014 ല് തുടങ്ങിയ ഈ സൗഹൃദമാണ് ഫ്രഷ് ടു ഹോമിനെ ഇന്ന് കാണുന്ന ശക്തമായ കമ്പനിയാക്കി മാറ്റിയത്. ആ സൗഹൃദത്തെക്കുറിച്ച് മാത്യു പറയുന്നത് ഇപ്രകാരമാണ്. 'കോര്പ്പറേറ്റും മാര്ക്കറ്റും കണ്ടുമുട്ടി !'. ഇരുവരുടെയും സൗഹൃദത്തിന്റെ ഉല്പ്പന്നമായിരുന്നു 2015 ല് ആരംഭിച്ച ഫ്രഷ് ടു ഹോം !.
ഇന്ന് കമ്പനിയുടെ വിറ്റുവരവ് കോടികളാണ്.

പ്രിയപ്പെട്ടവരെ ചെറിയ തുടക്കങ്ങൾ ആണ് വലിയതാവുന്നത്. പല ഘട്ടങ്ങളിലും തോൽവികൾ നേരിടാം . നമ്മൾ അടിക്കുന്ന എല്ലാ ബോളും ഗോൾ പോസ്റ്റിൽ കയറില്ല. അവിടെ മനസ്സ് മടിക്കാതെ മുന്നോട്ട് പോകുക എന്നുളളതാണ്. നാം എന്ത് ചെയ്യുന്നു എന്നുള്ളതല്ല എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം.പ്രിയപ്പെട്ടവരെ ഇന്ത്യിലെ ലോക്കൽ മീൻ ചന്ത എന്ന് പറയുന്നത്
50 ബില്യൺ ഡോളർ ബിസ്നസ് സാമ്രാജ്യമാണ് അത് ഹോളിവുഡ് സിനിമക്കളേക്കാൾ വലുതാണ്.

മാത്യൂ നമുക്ക് ഒരു മോട്ടിവേഷൻ ആണ്. വൻ തകർച്ചയിലും മുന്നോട്ടുപോകുവാൻ ഉള്ള ധൈര്യം തരുന്നതാണ്.

നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click