ഒരുമിക്കാം, കേരളത്തെ കൂടുതല്‍ സുരക്ഷിതം ആക്കാം സാമൂഹിക സന്നദ്ധ സേനയിൽ അംഗമാകാം

പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിൻ്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദർഭങ്ങളിൽ മുന്നോട്ടു വന്നത്.

ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം നമുക്കു മുൻപിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്-19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വന്നു സർക്കാരിനൊപ്പം കൈകൾ കോർക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നും അതിനായി സർക്കാരിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://sannadham.kerala.gov.in/registration.html എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യുക. ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ നിങ്ങളെ പങ്കാളികളാക്കുന്നത്.

പദ്ധതി ലക്ഷ്യങ്ങൾ

കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാൻ ഉള്ള ഒരു പൊതു വേദി ആയി ഈ സേനയെ പരിഗണിക്കാം.

വിവിധ വൈദഗ്ധ്യം ഉള്ള, അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തന സജ്ജരായ കേരളത്തിന് അകത്തും പുറത്തും ഉള്ള സന്നദ്ധ പ്രവർത്തകരുടെ ഏകീകൃത രൂപം ആയിട്ടാണ് സാമൂഹിക സന്നദ്ധ സേനയെ കണക്കാക്കേണ്ടത്.

സിവിൽ ഡിഫൻസ് സംവിധാനത്തിൽ ചേരുവാനും സുദീര്‍ഘമായ പരിശീലനത്തിനും സാധ്യതയില്ലാത്ത, സ്വദേശ, വിദേശ വാസികളായ സന്നദ്ധരായ മലയാളികളെ ആണ് സാമൂഹിക സന്നദ്ധ സേനയിൽ ഉൾപ്പെടുത്തുക.

കൂടാതെ തദ്ദേശ സർക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുടെ രൂപീകരിക്കുന്ന വാർഡ് അടിസ്ഥാനത്തിൽ ഉളള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളെയും ഈ സേനയിൽ അംഗം ആക്കും.

അംഗത്വം

അംഗത്വ റജിസ്ട്രേഷനായി Www.Sannadham.Kerala.Gov.In എന്ന വെബ്സൈറ്റ് സസന്ദർശിക്കുക ആദ്യ ഘട്ടമായി അംഗത്വ അപേക്ഷ 30 ദിവസത്തേക്ക് സ്വീകരിക്കുന്നതാണ്

മലപ്പുറം ട്രോമകെയർ സെന്റർ, സീ റെസ്ക് സ്ക്വാഡ്, ആരോഗ്യ സേന, കുടുംബശ്രി വിജിലന്റ് ഗ്രൂപ്പ്, യുവ കർമ്മസേന, ഗോത്ര ജീവിക എന്നിവരിൽ നിന്നും സന്നദ്ധരായ ആർക്കും ഈ സേനയിലും അംഗം ആകാം. സിവിൽ ഡിഫൻസിൽ പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകർ ഈ സേനയിൽ അംഗം ആകേണ്ടതില്ല.

1. ഇന്ത്യയിൽ വസിക്കുന്ന മലയാളി, എൻ ആർ ഐ ആയ മലയാളി

2 പ്രായം - 18 മുതൽ 65 വയസ് വരെ

3. ആധാർ നംബർ/ എൻ ആർ ഐ ആണെങ്കിൽ പാസ്പോർട്ട് നംബർ

4. ജനന തിയതി

5. പ്രവർത്തിക്കുന്ന, സ്വന്തം പേരിൽ ഉളള മൊബൈൽ നംബർ (എൻ ആർ ഐ ആണെങ്കിൽ ഐ എസ് ഡി കോഡ് ഉൾപ്പടെ)

6. ആർജിച്ചിട്ടുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത

7. അടിയന്തിര പ്രവർത്തനത്തിന് സഹായകമാകുന്ന മുൻ പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ടോ - എൻ.എസ്.എസ്,എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, മറ്റ് രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് പരിശീലനം, ബേസിക് ലൈഫ് സപോർട്ട്, അഡ്വാൻസ്ഡ് ലൈഫ് സപോർട്ട്, സ്റ്റുഡന്റ് പോലീസ്, എക്സ്-സർവീസ്, മറ്റ് ഏതെങ്കിലും യോഗ്യത തെളിയിക്കുന്ന രേഖയുടെ കോപ്പി ചേർക്കുക.

8. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ ആകരുതു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.

9. അടിയന്തിര ഘട്ടങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ആരോഗ്യ ശേഷി ഉണ്ട് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുക

രക്ഷാ പ്രവർത്തനം നടത്തുക - ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുവാൻ പറ്റുന്ന ആർക്കും.
ദുരിതാശ്വാസ സഹായം എത്തിക്കുക - ഓട്ടോ-ടാക്സി-ജീപ്പ്-ബോട്ട്-ട്രക്ക്-ലോറി-ജെ.സി.ബി ഡ്രൈവർമാർ, ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക്മുൻഗണന.
ജലരക്ഷ - മത്സ്യ തൊഴിലാളികള്‍, ഹൗസ്ബോട്ട് തൊഴിലാളികള്‍, മണല്‍ വാരല്‍ തൊഴിലാളികള്‍, കാക്ക വാരല്‍ തൊഴിലാളികള്‍
മുന്നറിയിപ്പ്  നൽകൽ - തദ്ദേശീയരായ ഓട്ടോ ടാക്സി - ജീപ്പ് -ബോട്ട് ഡ്രൈവർമാർ, ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.
രക്ഷാ പ്രവർത്തന സഹായം - തദേശീയരായ ഓട്ടോ ടാക്സി - ജീപ്പ് -ബോട്ട് ഡ്രൈവർമാർ , ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.
ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള സഹായം - തദേശീയരായ ഓട്ടോ-ടാക്സി-ജീപ്പ്-ബോട്ട് ഡ്രൈവർമാർ, ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.
ക്യാമ്പുകളുടെ നടത്തിപ്പിൽ സഹായിക്കുക തദേശീയരായ സന്നദ്ധ പ്രവർത്തകർക്ക് മുൻഗണന.
പരിസരം വൃത്തിയാക്കൽ - ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുവാൻ പറ്റുന്ന ആർക്കും.
ആശുപത്രികളിൽ സഹായിക്കുക.
പ്ലംബിംഗ് - അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.
ഇലെക്ട്രിക്കൽ വർക്ക് - അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.
കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം - എക്സ് - സർവീസ് ഉദ്യോഗസ്ഥർക്കും, ഐടി, കമ്മ്യൂണിക്കേഷൻ മേഖലയിൽ ഉള്ളവർക്കും ആയിരിക്കും കൂടുതൽ ഉചിതം. വിദേശത്തുള്ള സന്നദ്ധ പ്രവർത്തകർക്കും സഹായിക്കുവാൻ സാധിക്കും .
വിവര ശേഖരണം, വിവര അവലോകനം - ഐടി മേഖലയിൽ ഉള്ളവർക്കായിരിക്കും കൂടുതൽ.
മരാമത്ത് ജോലികൾ - എഞ്ചിനീയർമാർ, മേസൺമാർ, മരാമത്ത് പണിക്കാർ.
നിയമ സഹായം - വക്കിലുമാർ, വക്കീൽ ഓഫീസിൽ പ്രവർത്തിക്കുന്ന ഗുമസ്തർ, മുൻ ഉദ്യോഗസ്ഥർ എന്നിവർക്ക് മുൻഗണന.
അടിയന്തിര ദുരന്ത സാധ്യതാ അവലോകനം - ഭൂമിശാസ്ത്ര അദ്ധ്യാപകർ, ജിയോജോളിസ്റ്റുകൾ, ഭൂമിശാസ്ത്ര ഗവേഷകർ, ജിയോജോളി ഗവേഷകർ, പരിസ്ഥിതി ശാസ്ത്ര അദ്ധ്യാപകർ, പരിസ്ഥിതി ശാസ്ത്ര ഗവേഷകർ, ദുരന്ത നിവാരണ ഗവേഷകർ. ഈ മേഖലകളിലെ വിധക്തർക്കും സഹായിക്കുവാൻ സാധിക്കും.
ആംഗ്യ ഭാഷ വിധക്തർ, അസ്സമീസ്, ഒറിയ, ബംഗാളി, നേപ്പാളി, ഭാഷ വിധക്തർ.
സന്നദ്ധ പ്രസ്ഥാനങ്ങൾക്കും, സ്ഥാപനങ്ങൾക്കും, പ്രസ്ഥാനം എന്ന നിലയിൽ ജനകീയ രക്ഷാ സേനയിൽ അംഗം ആകാം. ഇതിനായി പ്രത്യേകം മാനദണ്ഡം ചുവടെ ചേർക്കുന്നു

1. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത, എല്ലാ വർഷവും നിയമപരമായി റിപ്പോർട്ട് സമർപ്പിക്കുന്ന എൻ.ജി.ഓ, അല്ലെങ്കിൽ സ്ഥാപനം ആയിരിക്കണം.

2. ചുരുകിയത് 5 വർഷത്തെ പ്രവർത്തന പരിചയം തെളിയിക്കുന്ന വാർഷിക പ്രവർത്തന റിപ്പോർട്ട് ഉണ്ടായിരിക്കണം.

3. കേരളത്തിൽ രജിസ്റ്റർ ചെയ്ത കാര്യാലയം ഉണ്ടാകണം

4. ചുരുങ്ങിയത് 10 വ്യക്തികൾ എങ്കിലും സ്ഥിരമായി പ്രവർത്തിക്കുന്ന സ്ഥാപനം ആകണം

5. അടിയന്തിര പ്രവർത്തനത്തിന് സഹായമാകുന്ന മുൻ പരിശീലനങ്ങൾ ലഭിച്ചിട്ടുള്ള പ്രവർത്തകരുടെ എണ്ണം

6. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമ നടപടികൾക്ക് വിധയമായി ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത എന്ന് സ്ഥാപന മേധാവി സ്വയം സാക്ഷ്യപ്പെടുത്തണം

പരിശീലനം

തദ്ദേശ സർക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതി രൂപകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ രൂപീകരിക്കുന്ന വാർഡ് അടിസ്ഥാനത്തിലുള്ള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളുടെ ഏകോപനവും തുടർ പരിശീലനവും തദ്ദേശ വകുപ്പിൽ നിക്ഷിപ്തമായിരിക്കും.കേരളത്തിനു പുറത്തുനിന്നും സേനയിൽ ചേരുന്ന മലയാളികളുടെയും, വിഷയ വിധക്തരായ സന്നദ്ധ പ്രവർത്തകരുടെയും പരിശീലനം സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ നേരിട്ട് നടത്തും. ഇതിനായി Massive Online Open Course മാർഗം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിനിയോഗിക്കും.

1. ദുരന്ത നിവാരണ സ്ഥാപനങ്ങളും സംവിധാനങ്ങൾ

2. അടിയന്തിരഘട്ട പ്രവർത്തന മാർഗ്ഗ രേഖ

3. പ്രഥമ ശുശ്രൂഷ

എന്നീ വിഷയങ്ങൾ ആണ് പരിശീലന പരിപാടിയിൽ ഉൾപെടുത്തുക.

ഏകോപനം

സന്നദ്ധ പ്രവർത്തകരുടെ വിവരവും, അവർ വസിക്കുന്ന സ്ഥലവും സഹിതം ജി ഐ.എസ് സാങ്കേതിക വിദ്യയിൽ അടയാളപ്പെടുത്തി ഇവരെ ഏകോപിപ്പിക്കുന്നതിനുo പ്രാദേശികമായി വിവിധ മേഖലയിൽ ഉള്ള ഉദ്യോഗസ്ഥർക്ക് വിവരം ലഭ്യമാക്കുന്നതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷായനം എന്ന മൊബൈൽ ആപ്പ് വികസിപ്പിക്കുന്നതാണ്.


7 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Vinu thadathil valappil2020-04-22 01:22:21
Above sites is very slow and i can't submit my form
MM PRATHIUSH2020-04-22 01:22:30

Renjith.E.T2020-04-22 01:22:33
നമുക്കൊരുമിക്കാം
Rafeeque m a2020-04-22 01:22:38
തീർച്ചയായും വളരെ നല്ല തീരുമാനം, ഇ ഘടനയിൽ അംഗമാകാൻ എനിക്ക് താല്പര്യമുണ്ട്
Sharfudeen 2020-04-22 01:31:38
I wish to joint this team
SATHEESH.R2020-04-22 01:28:38
Proud to be an indian
Hamsa anakodan2020-04-22 01:25:38
Ian ready



Need another security code? click