ആർ എൽ വി ശരണ്യ നൃത്തം അഭ്യസിപ്പിച്ച 20 ഓളം കുട്ടികളുടെ അരങ്ങേറ്റം
പാവംകുളങ്ങര ക്ഷേത്ര സന്നിധിയിൽ വച്ച് ഒക്ടോബര് അഞ്ച് വൈകുംനേരം ഏഴുമണിക്ക് അരങ്ങേറി. ഈ കലാവിരുന്നിൽ കുട്ടികളുടെ കുച്ചിപ്പുടി, ഭരതനാട്യം അരങ്ങേറ്റവും നൃത്തനൃത്യങ്ങളും രംഗത്ത് അവതരിപ്പിച്ചു.
അശ്വതി, തമന്ന, തനീഷ, ശിവപ്രിയ, നന്ദന, ആശ്രിത, ഐശ്വര്യ, അനിക, ദേവനന്ദ, ദേവിക മേനോൻ, മീനാക്ഷി, പവിത്ര, ശ്രീനന്ദ, വിഷ്ണുപ്രീയ, അർപ്പിത, ആദിത്യ, പാർവ്വതി, ദേവിക, ഗൗരി, ആർദ്ര, ചൈത്ര, പാർവ്വതി, നിമ, മിഖില, റീവ്വ, മീനാക്ഷി, ശിവാനി, നിമിഷ തുടങ്ങിയവരെ രംഗത്ത് അവതരിപ്പിച്ചു
നൃത്തഅരങ്ങിലെ കൃഷ്ണനും ഗോപികമാരും അഞ്ഞൂറിലധികം വരുന്ന നാട്ടുകാക്കും കലാസ്വാതകർക്കും ഒരു കലാവിരുന്നായി
നൃത്ത സംവിധാനവും നട്ടുവാങ്കവും ആർ എൽ വി ശരണ്യ, പാട്ട് ആർ എൽ വി അഭിലാഷ്, മൃദംഗം അയ്മനം ചന്ദ്രകുമാർ, വയലിൻ ആർ എൽ വി സിദ്ധിവിനാക്, ചമയം ആർ എൽ വി ഷിജു, ബിനോജ് , നാരായണൻകുട്ടി, രതീഷ് തമ്പി തുടങ്ങിയവരാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.