​​​​IGNOU പ്രവേശത്തിനുള്ള അപേക്ഷ സെപ്റ്റംബര്‍ 30 വരെ നീട്ടി



ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2019 ജൂലായ് സെഷൻ പ്രവേശനത്തിനുള്ള അപേക്ഷാത്തീയതി നീട്ടി. ബി.സി.എ, എം.സി.എ, എം.ടി.ടി.എം (മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്) എന്നീ കോഴ്സുകൾ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കാനാണ് സമയം ദീർഘിപ്പിച്ചിട്ടുള്ളത്.

താത്പര്യമുള്ളവർക്ക് onlineadmission.ignou.ac.inവഴി സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷയിൽ വിദ്യാർഥികളുടെ യോഗ്യത, പ്രായം, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ജനുവരിയിലും ജൂലായിലുമായി വർഷത്തിൽ രണ്ട് തവണയാണ് ഇഗ്നോയിൽ പ്രവേശനത്തിന് അവസരമുള്ളത്.

കോഴ്സുകൾ, യോഗ്യത, ഫീസ്, കോഴ്സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങൾ ignou.ac.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ്.​​


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click