കയറും ജീവിതവും; കയർ കേരള സംസ്ഥാന ഫോട്ടോഗ്രാഫി മൽസരം


ഡിസംബറില്‍ നടക്കുന്ന കയർ കേരള 2019ന്റെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കയറും ജീവിതവും’ എന്ന വിഷയത്തില്‍ എടുത്ത പുതിയ ചിത്രങ്ങളാണ് മല്‍സരത്തിന് അയക്കേണ്ടത്. ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും നല്‍കും.
ഫോട്ടോഗ്രാഫുകള്‍ ഡിസംബർ നാലിനകം coirkeralafair19@gmail.com എന്ന മെയിൽ-ഐഡിയിൽ അയയ്ക്കണം. 12 X 18 ഇഞ്ച് വലിപ്പമുള്ള കളര്‍ ചിത്രങ്ങളാണ് അയക്കേണ്ടത്. 10 മെഗാബൈറ്റിനും 20 മെഗാബൈറ്റിനും ഇടയിലായിരിക്കണം സൈസ്.

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങള്‍ ആലപ്പുഴയിലെ ഇന്റർനാഷണൽ കയർ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്നവയുടെ മാസ്റ്റര്‍ കോപ്പി പരിശോധിച്ചശേഷമായിരിക്കും അന്തിമമായി വിജയികളെ നിശ്ചയിക്കുക. വിജയികള്‍ക്ക് കയര്‍ കേരള സമാപന സമ്മേളനത്തില്‍ സമ്മാനം നൽകും. വിശദവിവരങ്ങള്‍ക്ക്: 9633105727, 7034347546


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click