മാറി മാറി വരുന്ന ജീവിതശൈലികള്‍ പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. പലവിധ രോഗങ്ങളും വൃക്കകളെ ബാധിക്കാറുണ്ട്. കിഡ്‌നി സ്‌റ്റോണ്‍ ആണ് ഇത്തരം രോഗങ്ങളില്‍ പ്രധാനം. ചൂടുകാലത്ത് കിഡ്‌നി സ്റ്റോണ്‍ വ്യാപകമായി കണ്ടുവരാറുണ്ട്. വെള്ളം ധാരാളമായി കുടിച്ചാല്‍ ഒരു പരിധിവരെ പലവിധ രോഗങ്ങളില്‍ നിന്നും വൃക്കകളെ സംരക്ഷിക്കാം. ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തേണ്ടതും വൃക്കകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. നാരങ്ങാവെള്ളം, സംഭാരം, രാമച്ചം, തുളസിയില, കരിങ്ങാലി തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അമിതമായ ഉപ്പിന്റെ ഉപയോഗം കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, കോളകള്‍, ഓക്‌സലേറ്റ് അധികമുള്ള പാനിയങ്ങള്‍ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.