SBI യിൽ 8904 ക്ലാർക്ക് (ജൂനിയർ അസ്സോസിയേറ്റ്) ഒഴിവുകൾ | 23,000 രൂപ തുടക്ക ശമ്പളം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2019 വർഷത്തെ ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്,
ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ബിരുധധാരികൾക്ക് ഒരു സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.
*8904 ഒഴിവുകൾ ഉണ്ട്.*
തുടക്കത്തിൽ തന്നെ 23,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. (മറ്റാനുകൂല്യങ്ങൾ പുറമേ)
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും ). ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതിയവര്ക്കും അപേഷിക്കാൻ കഴിയും.
2 ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്., കേരളത്തിൽ 10 ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്, ഇന്റർവ്യൂ ഇല്ല എന്നുള്ളതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: മെയ് 3 (03-05-2019)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.