മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമല്ല


മരണം രജിസ്റ്റർ ചെയ്യാൻ മരിച്ചാളുടെ അപേക്ഷകൻറെയോ ആധാർ വിവരങ്ങൾ ഹാജരാക്കാൻ നിർബന്ധിക്കരുതെന്ന് പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്തരവിട്ടു.

1969 ജനനമരണ രജിസ്ട്രേഷൻ നിയമത്തിൽ  തിരിച്ചറിയൽ രേഖ യായി ആധാർ ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടില്ല.

ആധാർ  ഉപയോഗത്തിന് സുപ്രീംകോടതിയുടെ വിധി പ്രകാരം നിയന്ത്രണമുണ്ട്.
അതിനാൽ മരണം രജിസ്റ്റർ ചെയ്യാൻ ആധാർ ആവശ്യപ്പെടരുതെന്നാണ് ഡയറക്ടറേറ്റ് നിർദേശിച്ചത്.

മരണം രജിസ്ട്രേഷന് തിരിച്ചറിയൽ രേഖയായി അപേക്ഷകന് സ്വമേധയാ ആധാർ പകർപ്പ് നൽകാം.

ഇത്തരത്തിൽ ഹാജരാക്കുന്ന ആധാർ നമ്പറിനെ ആദ്യത്തെ എട്ട് അക്കങ്ങൾ തിരിച്ചറിയാത്ത വിധം കറുത്ത മഷികൊണ്ട് മറക്കണം.

ആധാർ നമ്പർ ഏതെങ്കിലും ഡേറ്റാബേസിൽ സൂക്ഷിക്കരുത്.

ഏതെങ്കിലും രേഖയായി ആധാർ അച്ചടിക്കാനും പാടില്ല.

ആവശ്യമെങ്കിൽ ആധാർ നമ്പറിനെ അവസാന നാല് അക്കങ്ങൾ മാത്രം സൂക്ഷിക്കുകയോ അച്ചടിക്കുകയോ ചെയ്യാം


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click