കോഹ്ലിക്കു ഒറ്റക്കു ലോകകപ്പ് നേടാനാവില്ല;സച്ചിൻ

ലോക കപ്പിന് ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഇന്ത്യൻ ടീമിന് കീരീടം നേടാൻ വിരാട് കോഹ്ലിയുടെ പ്രകടനം മാത്രം പോരായെന്നു സച്ചിൻ ടെണ്ടുൽക്കർ.  
ടീം ഒറ്റകെട്ടായി പോരാടി വിജയം നേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഏകദിനങ്ങളിലിൽ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹിലിയെ കൂടുതലായി ആശ്രയിക്കുന്നു എന്ന ആരോപണം നിലനില്കുമ്പോഴാണ് സച്ചിൻ ഇത്തരത്തിൽ പ്രീതികരിച്ചത്.വിരാട് കോഹ്ലിയോടൊപ്പം മറ്റു താരങ്ങളും മികച്ച പ്രകടങ്ങൾ നടത്തയിലെങ്കിൽ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിപ്പായി ഇതിനെ കാണം.
"ഒറ്റയാൾ പോരാട്ടങ്ങൾ ഉണ്ടായാലും ടീമിന്റെ ഒന്നടങ്കമുള്ള പിന്തുണയില്ലാതെ ഒരാളെകൊണ്ട് മാത്രം ലോകകപ്പ് നേടുവാൻ സാധിക്കുകയില്ല.
മത്സരത്തിന്റെ നിർണായക സമയങ്ങളിലിൽ മറ്റുള്ളവർ അവസരത്തിനൊത്തു ഉയർന്നില്ലെങ്കിൽ നിരാശയാവും ഫലമെന്നും സച്ചിൻ വ്യക്തമാക്കി.നാലാം നമ്പറിൽ അരിറങ്ങും എന്ന കാര്യത്തിൽ വലിയ ആശങ്ക വേണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. 

ലോകകപ്പിന് വേണ്ടി ഇന്നലെയാണ് ടീം ഇന്ത്യ ഇംഗ്ളണ്ടിൽ എത്തിയത്. 
സന്നാഹ മത്സരങ്ങൾ കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണു ടീം ഇന്ത്യയുടെ ശ്രെമം.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click