കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം അമ്പതു കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രം എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ ചിത്രമായ ലൂസിഫർ. ഇരുപതു ദിവസം കൊണ്ട് അന്പത്തിയെട്ടു കോടി രൂപ ആണ് ലൂസിഫർ കേരളത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 75 കോടി രൂപയോളം കേരളത്തിൽ നിന്ന് നേടിയ ബാഹുബലി 2 , 86 കോടിയോളം നേടിയ പുലി മുരുകൻ എന്നിവയാണ് ഇനി ലൂസിഫറിന് മുന്നിൽ ഉള്ളത്. പുലി മുരുകനെ തകർത്തു ലൂസിഫർ കേരളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറുമോ എന്നറിയാൻ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കേരളം ഒഴികെയുള്ള മറ്റെല്ലാ മാർക്കറ്റിലും ലൂസിഫർ ഇൻഡസ്ട്രി ഹിറ്റ് ആയി മാറി കഴിഞ്ഞു. ഇപ്പോൾ ഇരുപതു ദിനം കൊണ്ട് ഈ ചിത്രം നേടിയ വേൾഡ് വൈഡ് കളക്ഷൻ 117 കോടി രൂപയാണ്. അതുപോലെ ബിസിനസ് നോക്കിയാൽ ഇതിനോടകം 140 കോടി രൂപയ്ക്കു മുകളിലും ലൂസിഫർ നേടി കഴിഞ്ഞു. ഫൈനൽ റൺ കഴിയുമ്പോൾ ലൂസിഫർ നേടുന്ന ഫിഗർ എത്രയായിരിക്കും എന്നറിയാൻ ഉള്ള ആവേശത്തിലും ആകാംഷയിലുമാണ് സിനിമാ ലോകം ഇപ്പോൾ. ഏതായാലും കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ലിസ്റ്റിലും വേൾഡ് വൈഡ് കളക്ഷൻ ലിസ്റ്റിലും മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. പുലി മുരുകൻ, ലൂസിഫർ, ദൃശ്യം എന്നിവയാണ് അവ. ടോപ് ഫൈവ് ലിസ്റ്റിൽ ഈ മൂന്നു ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.