കാക്കിയിലും സുന്ദരിയായി ജ്യോതിക; ജാക്ക്പോട്ട് ട്രെയ്‌ലർ കാണാം
ജ്യോതിക പ്രധാന കഥാപത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക്പോട്ട. ചിത്രത്തിൽ പോലീസ് ഓഫീസറായാണ് താരം വേഷമിടുന്നത്. രേവതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. എസ് കല്യാണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജാക്ക്‌പോട്ട്. സൂര്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറാണ് ജാക്ക്‌പോട്ട് എന്ന സിനിമയെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ആനന്ദരാജ്, രാജേന്ദ്രന്‍, മന്‍സൂര്‍ അലിഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം രാക്ഷസിയാണ് താരത്തിന്റേതായി സ്‌ക്രീനിൽ എത്തിയ അവസാന ചിത്രം. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.