ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുളള മെറിറ്റ് കം മീൻസ് (എം.സി.എ) സ്‌കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

ഭാരത സർക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ ഓൺലൈനായി എം.സി.എം സ്‌കോളർഷിപ്പിന് അപേക്ഷ നൽകാം. 2019-20 അധ്യായനവർഷം രജിസ്‌ട്രേഷൻ പൂർത്തികരിക്കാത്ത പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റി/കോളേജകളും സാധുവായ എ.ഐ.എസ്.എച്ച്.ഇ കോഡ് ലഭ്യമാക്കി നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തികരിക്കണം. സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുളള ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സ്റ്റേറ്റ് നോഡൽ ഓഫീസിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in  

പല സ്കോളർഷിപ്പുകളും വൈകിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനു  അപേക്ഷിക്കേണ്ടതെങ്ങനെയെന്നും ഇതിന് അപേക്ഷിക്കാൻ ആരൊക്കെ യോഗ്യരാണെന്നും നോക്കാം. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ നിന്ന് മൈനോറിറ്റി കമ്മ്യൂണിറ്റിക്ക് വേണ്ടി ലഭിക്കുന്ന ഏറ്റവും മികച്ച സ്കോളർഷിപ്പാണിത്.

മുപ്പതിനായിരം രൂപയാണ് ആനുകൂല്യം ലഭിക്കുക. മെയിൻറനൻസ് അലവൻസും ഹോസ്റ്റൽ ഫീസും വരുമ്പോഴാണ് ടോട്ടൽ മുപ്പതിനായിരം വരുന്നത്.ഈ പദ്ധതിയിൽ അപേക്ഷിക്കാൻ ടെക്നിക്കൽ, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കാണ്. അപേക്ഷ സമർപ്പിക്കുന്നവരുടെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികമാവാൻ പാടില്ല. പുതുതായി അപേക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം MCM സ്കോളർഷിപ്പിനെ സംബന്ധിച്ചിടത്തോളം അവരുടെ മെറിറ്റ് അടിസ്ഥാനമാക്കിയാണ്.

കൂടാതെ മുൻതൂക്കം നൽകുന്നത് വരുമാനം നോക്കിയാണ്. പുതുക്കൽ പ്രക്രിയ ഓരോ വർഷവും ഉണ്ട്. അപ്പോൾ നോക്കുന്നത് 50% മാർക്കാണ്. അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ആക്ടീവായ ആധാർ ലിങ്ക് ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. IFSC കോഡ് മറ്റ് വിശദാംശങ്ങളും ഉള്ള ആക്ടീവായ ബാങ്ക് അക്കൗണ്ടിൽ മാത്രമാണ് തുക ട്രാൻസ്ഫർ ചെയ്യേണ്ടത്.

അപേക്ഷകൻ സമർപ്പിക്കേണ്ട രേഖകൾ  ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, സ്റ്റുഡൻ്റിൻ്റെ ഫോട്ടോ, ഫീസ് അടച്ച സ്ലിപ്പ്, ബാങ്ക് പാസ് ബുക്ക്, ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ ഫോം, സെൽഫ് അറ്റസ്റ്റഡ് മാർക്ക് ലിസ്റ്റ്, സെൽഫ് ഡിക്ലറേഷൻ ഫോർ കമ്മ്യൂണിറ്റി, മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണെങ്കിൽ ബോണഫെഡ് സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ് ഇത്തരം രേഖകൾ ഹാജരായിരിക്കണം.

ഈ കോഴ്സുകൾ പൊവയ്ഡ് ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂഷൻ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റേഡാണെങ്കിൽ മാത്രമേ വിദ്യാർത്ഥിക്ക് ഈ ആനുകൂല്യം ലഭിക്കൂ. വിദ്യാർത്ഥികൾഓൺ ലൈനിൽ അപേക്ഷിച്ച ശേഷം ഇതിൻ്റെ പ്രിൻറ് ഔട്ട് ഇൻസ്റ്റിറ്റ്യൂഷനിൽ സമർപ്പിക്കണം. അവിടുന്ന് അപ്ലിക്കേഷൻ അപ്രൂവ് ചെയ്താൽ ആണ് സ്റ്റേറ്റ് ലെവൽ വരിഫിക്കേഷനു വേണ്ടി പോവുക.

പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് ഒരു വീട്ടിലെ 2 കുട്ടികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ വരെ ആണ് അപേക്ഷിക്കാനുള്ള സമയം. അതു കൊണ്ട് ഈ മൂന്നു സ്കോളർഷിപ്പിനും അപേക്ഷിക്കാൻ അർഹരായവർ പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുക. 


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click