വിദ്യാഭ്യാസ വായ്പ അപേക്ഷ - വിദ്യാലക്ഷ്മി പോർട്ടൽ
വിദ്യാലക്ഷ്മി പോർട്ടൽ
സര്‍വകലാശാലകളും അംഗീകൃത കോളേജുകളും നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ വൊക്കേഷണല്‍ കോഴ്സകൾക്കും വിദേശ ഉപരിപഠന കോഴ്സ്‌കൾക്കുമുള്ള വിദ്യാഭ്യാസ വായ്പ പദ്ധതിയുടെ ഒൺലൈൻ അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു.
39 ബാങ്കുകളുടെ 70 ൽ പരം വായ്പാ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ആവശ്യമായ രേഖകൾ
1. എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ
2. അഡ്മിഷൻ ലെറ്റർ
3. ഫീസ് ഡീറ്റൈൽസ്
4. വരുമാന സർട്ടിഫിക്കറ്റ്
5. പാൻ കാർഡ് (optional)
6. ആധാർ കാർഡ്(Optional)
7. ബാങ്ക് അക്കൊണ്ട് വിവരങ്ങൾ
ശ്രദ്ധിക്കേണ്ടവ
1. മെറിറ്റ് അടിസ്ഥാനത്തിൽ കിട്ടിയ അഡ്മിഷൻ മാത്രമേ ലോണിന് പരിഗണിക്കുകയുള്ളൂ. (അഡ്മിഷൻ ലേറ്ററിൽ അത് മെറിറ്റ് ബേസ് ആണോ എന്ന് ഉറപ്പ് വരുത്തുക)
2. 4 ലക്ഷം വരെ ഉളള ലോൺ തുകയ്ക്ക് ബാങ്കിന് ഈട് (security) നൽകേണ്ടതില്ല.
3. അംഗീകൃത യൂണിവേഴ്‌സിറ്റി / കോളേജ് അഡ്മിഷനുകൾക്ക് മാത്രമേ ലോൺ ലഭിക്കൂ. (അംഗീകരമുള്ളതാണ് എന്ന് തെളിയിക്കുന്ന രേഖകളുടെ കോപ്പി കോളേജിൽ നിന്ന് വാങ്ങുക)
4. ഒരു തവണ അപ്പ്ലിക്കേഷൻ സമർപ്പിച്ചാൽ തിരുത്തുന്നതിനോ പുതിയത് ചെയ്യാനോ സാധിക്കില്ല. അതിനാൽ പരമാവധി തെറ്റുകൾ വരാതെ നോക്കുക.
5. പരമാവധി 3 ബാങ്കുകളിലേക്ക് ഒരേ സമയം അപേക്ഷിക്കാം.. അപേക്ഷകൻ ഒരു ബാങ്കിലേക്കാണ് അപേക്ഷിക്കേണ്ടതെങ്കിലും മറ്റ് 2 ബാങ്കുകൾ കൂടി വയ്ക്കുന്നത് നല്ലതാണ് (ഏതെങ്കിലും കാരണവശാൽ ഒരു ബാങ്ക് അപേക്ഷ നിരസിച്ചാൽ മറ്റ് ബാങ്കുകളെ സമീപിക്കാം.. എന്നാൽ അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം മറ്റു ബാങ്കുകളിലേക്ക് അപേക്ഷിക്കാൻ പറ്റില്ല.. ആയതിനാൽ ആദ്യം തന്നെ 3 ബാങ്ക് സെലെക്റ്റ് ചെയ്യുക)
6. വിദ്യാർഥിയാണ് അപേക്ഷകൻ എങ്കിലും co applicant ആയി രക്ഷകർത്താവിന്റെ വിവരങ്ങൾ കൂടി നൽകണം.
7.പാൻ കാർഡ് , ലോൺ അപേക്ഷിക്കുമ്പോൾ ഓപ്ഷണൽ ആണെങ്കിലും ലോൺ പ്രോസസിങ് ടൈമിൽ അത്യാവശ്യം ആയി വരും (2 പേർക്കും പാൻ കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക)
8. സൈറ്റിൽ 8 ൽ അധികം രേഖകൾ അപ്ലോഡ് ചെയ്യാൻ ചോദിക്കുന്നുണ്ടെങ്കിലും നിർബദ്ധമായും qualification certificate, admission letter , fees details, Income സർട്ടിഫിക്കറ്റ് ഇവ അപ്‍ലോഡ് ചെയ്യുക.. (മറ്റ് രേഖകൾ ബാങ്കിൽ നേരിട്ട് സമർപ്പിച്ചാൽ മതിയാകും)
9. അപേക്ഷിച്ചു കഴിഞ്ഞു കിട്ടുന്ന പ്രിന്റും മതിയായ രേഖകളും കൂടി വേണം ബാങ്കിനെ സമീപിക്കാൻ..
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.