കലാനിരൂപണ-പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്

ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു.

ഇരുവിഭാഗത്തിനും 10,000/-രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്. 2022
ജനുവരി 1 നുശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം.

ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും (ഫോണ്‍ നമ്പറും) സഹിതം പുസ്തകത്തിന്റെ നാല് പ്രതികളും 'സെക്രട്ടറി കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ -20'' എന്ന വിലാസത്തില്‍ 2024 ഡിസംബര്‍ 10-ാം തീയതിക്ക് മുന്‍പായി അയയ്‌ക്കേണ്ടതാണ്. പ്രസ്തുത പുസ്തകത്തിന്റെ പ്രതികള്‍ തിരികെ നല്‍കുന്നതല്ല.

എന്‍. ബാലമുരളീകൃഷ്ണന്‍
സെക്രട്ടറി


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click