ഓണം: സർക്കാർ ഓഫിസുകൾക്ക് സെപ്റ്റംബർ 8 മുതൽ 15 വരെ അവധി
നാലു ദിവസം ബാങ്കുകൾക്കും അവധിയാണ്
തിരുവനന്തപുരം: സർക്കാർ ഓഫിസുകൾക്ക് ഇത്തവണ ഓണത്തിന് 8 ദിവസം അവധി. സെപ്റ്റംബർ 8 മുതൽ 15 വരെ തുടർച്ചയായ 8 ദിവസമാണ് സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക. സെപ്റ്റംബർ 10 മുതൽ 12വരെയുളള മൂന്നു ദിവസമാണ് ഓണം അവധി.
എട്ടാം തീയതി ഞായറാഴ്ച ആയതിനാൽ അവധിയാണ്. 9-ാം തീയതി മുഹറം ആയതിനാലാണ് അവധി. 13-ാം തീയതി ശ്രീനാരായണഗുരു ജയന്തി ആയതിനാലും 14-ാം തീയതി രണ്ടാം ശനിയും 15-ാം തീയതി ഞായറാഴ്ചയും ആയതിനാൽ അവധിയാണ്. 17-ാം തീയതി വിശ്വകർമദിനം ആയതിനാൽ നിയന്ത്രിത അവധിയുണ്ട്.
നാലു ദിവസം ബാങ്കുകൾക്കും അവധിയാണ്. 10,11,13,14 തീയതികളിലാണ് ബാങ്ക് അവധി. 10 ന് ഒന്നാം ഓണവും 11 ന് തിരുവോണവും 13 ന് ശ്രീനാരായണഗുരു ജയന്തിയും 14 ന് രണ്ടാം ശനിയും ആയതിനാലാണ് അവധി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.