മഹാരാജാസിന്റെ രശ്മി സൈക്കിളിൽ കറങ്ങി ഒരു മാതൃക സുഹൃത്ത് അരുൺ തഥാഗാത് ഇട്ട ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ഇത് രശ്മി.
മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി.
സ്വയം ജോലിയെടുത്ത് അഭിമാനത്തോടെ പഠിക്കുന്ന പുതു തലമുറയുടെ പ്രതിനിധി.
സൊമാറ്റോയുടെ വിതരണക്കാരിയാണ് രശ്മി.

അതിലേറെ രശ്മിയുടെ പ്രത്യേകത, സൊമാറ്റോ വിതരണം സൈക്കിളിൽ നടത്തുന്ന ഒരേ ഒരാൾ.

ഉത്തരേന്ത്യയിൽ സൈക്കിളിൽ,സൊമാറ്റോ ഡെലിവറി
നടത്തുന്ന ധാരാളം പേരുണ്ടെങ്കിലും കേരളത്തിൽ ഒരേ ഒരാളേ ഉള്ളൂ എന്നതും അത് ഒരു പെൺകുട്ടിയാണ് എന്നതും
ഒരു കോളേജ് വിദ്യാർത്ഥിയാണ് എന്നുള്ളതും സമൂഹത്തിനാകെ മാതൃകയാണ് .
അതിലേറെ നല്ല ചിന്തകൾ ഉള്ള പുതു തലമുറയുടെ പ്രതിനിധി കൂടിയാണ് രശ്മി.
നമ്മുടെ സ്വന്തം ഊരാളി ബാൻഡിന്റെ ചങ്ക് കൂടിയാണ് രശ്മി.

ഇന്നത്തെ ദിവസത്തെ ധന്യമാക്കിയതിന് രശ്മിക്ക് പ്രത്യേകം നന്ദി.

സൊമാറ്റോ വിതരണത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു ,
കാരണം ഒരുപാട് യുവതി യുവാക്കളും കോളേജ് വിദ്യാർത്ഥി വിദ്യാർഥിനികളും സൊമാറ്റോ വിതരണം അഭിമാനമുള്ള സ്വയംതൊഴിൽ ആയി ഏറ്റെടുത്തിട്ടുണ്ട് സൊമാറ്റോ യിൽ ഡ്യൂട്ടി ടൈം നമ്മളാണ് നിശ്ചയിക്കുന്നത് .
കസ്റ്റമറുടടേയും മുതലാളിയുടേയും ആരുടെയും ചീത്ത കേൾക്കേണ്ട,
മുഖം ചുളിക്കൽ കാണണ്ട.
ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള സമയം മാത്രം ജോലി ചെയ്താൽ മതി.
ഇങ്ങനെയാണ് തൊഴിൽമേഖല കുഞ്ഞ് പുന:സംഘടിപ്പിക്കേണ്ടത്.
നമ്മളേപ്പോലെ തന്നെ വ്യക്തിത്വവും ആത്മാഭിമാനവുമുള്ളവരാണ് മറ്റേയാളും എന്ന ബോധ്യം ഇനിയും നമ്മുടെ നാട്ടിലെ തൊഴിൽ ദാതാക്കളിൽ എത്തിയിട്ടേയില്ല.
ട്രേഡ് യൂണിയനുകളുടെ ചിന്തകളിലും ഇതില്ല.
പതിനായിരം കുറ്റം,
നാഴികയ്ക്ക് നാല്പത് വട്ടം നമ്മൾ പറയുന്ന മുതലാളിത്ത രാജ്യങ്ങളിലെല്ലാം തൊഴിലാളിയുടെ വ്യക്തിത്വത്തെ അംഗീകരിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ .
എന്ത് ജോലി ചെയ്താലും അതിന് അന്തസ്സുണ്ട്,
മാന്യമായ വരുമാനം ഉണ്ട് ,
അംഗീകാരവും പരിഗണനയും ഒപ്പം കിട്ടും.
ഇവിടെയോ നമ്മുടെ തൊഴിലാളിവർഗ നേതാക്കളുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരോട് അവർ ഇടപെടുന്നത് മാത്രം കണ്ടാൽ മതി ?
ഫെമിനിസം പറയുന്ന ആളുകളുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവർക്ക് നൽകുന്ന ശമ്പളം എത്ര എന്ന് മാത്രം ഒന്ന് അന്വേഷിച്ചാൽ മതി?
എവിടെയാണ് തലകുത്തി നിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ.

കാൽച്ചുവട്ടിലെ മണ്ണ് ഒഴുകി പോകുന്നത്
തൊഴിലുടമകളും
യൂണിയനുകളും
അറിയണം.

സ്വിഗ്ഗിയും റൊമാറ്റോയും എല്ലാം ഈ ധാരണകളെ,
തിരുത്തുന്നതിന് കാരണമാകട്ടെ, എന്ന് ആത്മാർത്ഥമായി ആശംസിച്ചു ആഗ്രഹിച്ചുകൊണ്ട്
രശ്മിക്കൊപ്പം ധന്യമായ ഒരു ദിനത്തിന്റെ ആഹ്ലാദത്തോടെ.


അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്  0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click