ഒറ്റയ്ക്കുള്ള 'ചിരിപ്പരിപാടി'യുമായി സജീഷ് കുട്ടനെല്ലൂർ

ഹാസ്യ കലാകാരൻ സജീഷ് കുട്ടനെല്ലൂരിന്റെ ഒറ്റയ്ക്കുള്ള ചിരിപ്പരിപാടിയാണ് "കുട്ടനെല്ലൂക്കാരൻ കോമഡി". മലയാളികൾക്ക് സ്റ്റാൻഡ് അപ്പ് കോമഡി പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച സജീഷ് കുട്ടനെല്ലൂർ ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളിലും ആയി 2000 ത്തിലധികം വേദികളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുണ്ഡനം ചെയ്ത ശിരസ് മുഖമുദ്രയായ സജീഷ് കയ്യിൽ ഒരു മൈക്കുമായി കടന്നുവന്ന് സമകാലികമായ വിഷയങ്ങളെ അനുകരണത്തിന്റേയുംയും നർമ്മത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുമ്പോൾ സദസ്സിൽ ചിരി നിറയും. ഉത്സവപ്പറമ്പോ, കോർപ്പറേറ്റ് വേദിയോ, സാംസ്കാരിക വേദിയോ എന്നൊന്നും ഇല്ല എത്തുന്ന ഇടത്തിനനുസൃതമായ അവതരണം അതാണ് സജീഷ് കുട്ടനെല്ലൂരിന്റെ പ്രത്യേകത. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വേദികളിലൊന്നായ സൂര്യ ഫെസ്റ്റിവെല്ലിൽ 2019 ൽ സജീഷ് പ്രോഗ്രാം  അവതരിപ്പിച്ചിരുന്നു. ഈ വേദിയിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ മലയാളി സ്റ്റാൻഡ് അപ്പ്‌ കൊമേഡിയനാണ് സജീഷ് കുട്ടനെല്ലൂർ.




2011ൽ മാതൃഭാഷാ പ്രചരണ പരിപാടിയായ മലയാള പ്പെരുമയുടെ അവതരണവുമായി ബന്ധപ്പെട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഗേൾസ് സ്കൂൾ ആയ തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂൾ ഉൾപ്പെടെ 100 സ്കൂളിലെ വിദ്യാർത്ഥികളുമായി സജീഷ് കുട്ടനെല്ലൂർ സംവദിക്കുകയുണ്ടായി. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് മലയാളത്തിന്റെ സാഗര ഗർജ്ജനം ഡോ.സുകുമാർ അഴീക്കോട് ആയിരുന്നു. മാതൃഭൂമി, രാഷ്ട്രദീപിക തുടങ്ങിയ പത്രങ്ങളിൽ  കോളമിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. അമൃത TV യിലെ "ഫൺസ് അപ്പ് ഓൺ എ ടൈം" ഫ്‌ളവേഴ്സ് TV കോമഡി ഉത്സവം എന്നീ പരിപാടികളിൽ നിന്നും ആദരവ് ലഭിച്ചിട്ടുണ്ട്. മലയാളി മീഡിയയിലെ "ചോയ്ക്കൂ പറയാം " എന്ന ജനപ്രിയ ഇന്റർവ്യൂ പ്രോഗ്രാമിന്റെ അവതാരകനാണ്.


9846391755
Facebook / Sajeesh Kuttanellur


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click