ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും പലരും വിട്ടുപോകുന്ന ഒന്നാണ് ആരോഗ്യ സംരക്ഷണം. എന്നാൽ വ്യായാമം ശീലമാക്കിയാൽ നിരവധിയാണ് ഗുണങ്ങൾ. ശരീരത്തിനും മനസിനും ഒരുപോലെ ഉണർവ് നൽകാൻ ബെസ്റ്റാണ് വ്യായാമം. കൃത്യമായ വ്യായാമത്തിലൂടെ ശരിരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇതുവഴി ഹൃദയത്തെയും ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കാനാകും. വ്യയാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. അതിരാവിലെയുള്ള വ്യായാമമാണ് ഏറ്റവും നല്ലത്. എന്നാൽ ഇതിന് സാധിക്കാത്തവർ വൈകുന്നേരം വ്യയാമം ചെയ്യ്താൽ മതി. വ്യായാമങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആദ്യത്തെ കുറച്ച് സമയം വാം അപ്പ് ചെയ്യാൻ ശ്രദ്ധിക്കണം. യോഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെയുള്ള വ്യായാമങ്ങൾ ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാവുന്നതാണ്. എന്നാൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് കുറച്ച് കൂൾ ടൗൺ എക്‌സസൈസുകൾ ചെയ്യേണ്ടതാണ്. പ്രമേഹ രോഗമുള്ളവർ, ഗർഭിണികൾ എന്നിവരാണ് വ്യായാമം ചെയ്യുമ്പോൾ പ്രത്യകം ശ്രദ്ധിക്കേണ്ടത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഗർഭിണികൾ വ്യായാമം ചെയ്യാൻ പാടുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.