കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ കൃത്യമായും നിർബന്ധമായും വ്യായാമം ചെയ്യണം. കാരണം ഇരുന്ന് ജോലി ചെയുമ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ഊർജം മാത്രമാണ് ചെലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു.ശരീരം ആവശ്യത്തിന് ചലിക്കാതെ വരുമ്പോള്‍ നാഡീ വ്യൂഹത്തെ മൂടിയിരിക്കുന്ന മസിലുകള്‍ നിര്‍ജീവമാകുന്നു. ഇത് ഡിസ്‌ക് വേദന, തകരാറുകള്‍, തേയ്മാനം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇരുന്ന് ജോലി ചെയ്യുന്നവർ ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ അത് നടുവേദന, പുറം വേദന, ഷോൾഡർ വേദന എന്നിവയ്ക്കും കുടവയർ ഉണ്ടാകുന്നതിനും കാരണമാകും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.