ഐടിഐക്കാര്‍ക്ക് വന്‍ അവസരം;
മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ 1233 ഒഴിവുകള്‍
മുംബൈ നേവൽ ഡോക്ക്യാഡിൽ അപ്രന്റിസാവാൻ അവസരം.
രണ്ട് വിജ്ഞാപനങ്ങളിലായി 1233 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഐ.ടി.ഐ.ക്കാർക്കാണ് അവസരം.
വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.* ഒരുവർഷവും രണ്ടുവർഷവും കാലാവധി. ഡെസിഗ്നേറ്റഡ് ട്രേഡുകളിലും നോൺ ഡെസിഗ്നേറ്റഡ് ട്രേഡുകളിലുമായാണ് വിജ്ഞാപനം.
ഡെസിഗ്നേറ്റഡ് ട്രേഡിൽ 933 ഒഴിവും നോൺ ഡെസിഗ്നേറ്റഡ് ട്രേഡിൽ 300 ഒഴിവുമാണുള്ളത്.
വിശദമായ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.*
ഡെസിഗ്നേറ്റഡ് ട്രേഡ്
ഒഴിവ്:933 (ഒരുവർഷത്തെ ട്രെയിനിങ്ങിൽ 855 ഒഴിവും രണ്ടുവർഷത്തെ ട്രെയിനിങ്ങിൽ 78 ഒഴിവുമാണുള്ളത്)
ട്രേഡുകൾ:
ഒരുവർഷത്തെ ട്രെയിനിങ്ങിൽ*
ഫിറ്റർ,
മെഷിനിസ്റ്റ്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ), ടെയ്ലർ (ജി), മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എയർകണ്ടീഷനിങ്, മെക്കാനിക് ഡീസൽ, പെയിന്റർ (ജനറൽ), പവർ ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ, ഫൗണ്ട്രി മാൻ, പൈപ്പ് ഫിറ്റർ, ഷിപ്പ് റൈറ്റ് (വുഡ്), പാറ്റേൺ മേക്കർ ട്രേഡുകളിലും
രണ്ടുവർഷത്തെ ട്രെയിനിങ്ങിന്
ഷിപ്പ് റൈറ്റ് (സ്റ്റീൽ), റിഗ്ഗർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ എന്നീ ട്രേഡുകളിലുമാണ് അവസരം.
നോൺ ഡെസിഗ്നേറ്റഡ് ട്രേഡ്
ഒരുവർഷത്തെ ട്രെയിനിങ്.
ഒഴിവ് 300.
ട്രേഡുകൾ:
ബോയ്ലർ മേക്കർ, ഗ്യാസ് ടർബൈൻ ഫിറ്റർ, മെഷിനറി കൺട്രോൾ ഫിറ്റർ, ഹോട്ട് ഇൻസുലേറ്റർ, കംപ്യൂട്ടർ ഫിറ്റർ, ഇലക്ട്രോണിക് ഫിറ്റർ, ഗീറോ ഫിറ്റർ, റഡാർ ഫിറ്റർ, റേഡിയോ ഫിറ്റർ, സോണാർ ഫിറ്റർ, വെപ്പൺ ഫിറ്റർ, സിവിൽ വർക്സ്/ മേസൺ, ഐ.സി.ഇ. ഫിറ്റർ ക്രെയിൻ, ഷിപ്പ് ഫിറ്റർ.
പൊതുനിർദേശങ്ങൾ
യോഗ്യത:50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ 65 ശതമാനം മാർക്കോടെയുള്ള ഐ.ടി.ഐ (എൻ.സി.വി.ടി. അംഗീകൃതം). റിഗ്ഗർ ട്രേഡിലേക്ക് ഐ.ടി.ഐ. ഇല്ലാത്ത, എട്ടാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം.
പ്രായം:
1999 ഏപ്രിൽ 01-നും 2006 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (എസ്.സി., എസ്.,ടി. വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് ലഭിക്കും).
*മുംബൈയിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.*
100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങടങ്ങിയ 2 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയായിരിക്കും നടത്തുക.
ഇംഗ്ലീഷ്/ഹിന്ദി ഭാഷയായിരിക്കും മാധ്യമം.
അപേക്ഷ:
മേൽപ്പറഞ്ഞ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
എംപ്ലോയ്മെന്റ് ന്യൂസിൽ ഈ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ച് മൂന്നാം ദിവസംമുതൽ അപേക്ഷ സമർപ്പിക്കാം.
തുടർന്ന് 21 ദിവസംവരെയാണ് അപേക്ഷിക്കാനുള്ള സമയം. വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി നിർദേശങ്ങൾക്കനുസരിച്ച് ബന്ധപ്പെട്ട രേഖകൾ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.