രാവിലെയും വൈകിട്ടും പല്ല് തേയ്ക്കുക എന്നതാണ് പല്ല് സംരക്ഷണത്തിന്റെ ആദ്യ ഘട്ടം. അതുപോലെ പല്ലിൽ ഉണ്ടാകുന്ന പുളിപ്പ്, പല്ലിലെ പൊത്തുകൾ, പല്ല് വേദന എന്നിവ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി വളരെ അത്യാവശ്യമാണ്. ഓറഞ്ച് ജ്യൂസ് ശീലമാക്കുന്നതോടെ പല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം, പല്ലുവേദന, പല്ലിൽ ഉണ്ടാകുന്ന അസ്വസ്തതകൾ എന്നിവ മാറുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ , പൊട്ടാസിയം എന്നിവ കണ്ണിനും കാഴ്ചയ്ക്കും വളരെ ആവശ്യമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും അവിഭാജ്യഘടകമാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും തടയും. സോഡിയം, മഗ്നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.