കുട്ടികൂട്ടം വരച്ചു തകർത്തു

കുട്ടികൾക്ക് വേനൽക്കാലമാണ് തുമ്പിയുടെ വാലിൽ പിടിക്കാൻ ഇന്ന് തുമ്പിയില്ല പൂക്കളുടെ അടുത്ത് കൂടി പാറിപ്പറക്കാൻ പൂമ്പാറ്റയും ഇല്ലാതെയായി- പൊടിപടലം കൊണ്ട് വർണ്ണം വിതറിയ മഴവില്ലും കാണാനില്ല - കുട്ടികൾ ഇന്ന് കുട്ടിത്തം നഷ്ടപ്പെട്ട് ഇന്റർനെറ്റിന്നും കമ്പ്യൂട്ടറിനും ഗെയിമുകൾക്കും ഒപ്പം യാത്ര ചെയ്യുമ്പോൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കൂട്ടം കുട്ടികൾ ചിത്രം വരക്കുകയാണ്. ചായം തേക്കുകയാണ് 

വേനൽക്കാലം വർണ്ണങ്ങൾ കൊണ്ട് രേഖകൾ കൊണ്ട് നൃത്തം ചെയ്തപ്പോൾ വാട്ടർ കളർ അക്രിലിക്കയോൺസ്, പെൻസിൽ പിന്നെ കൈയ്യിൽ കിട്ടുന്നതെന്തും കൊണ്ട് വരക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു കൂട്ടം കലാ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന സമ്മർ ക്യാമ്പ് പുതിയ അനുഭവമായി. പച്ചയും നീലയും കറുപ്പും എല്ലാം തേച്ചു - ചിത്രങ്ങൾ ക്യാൻവാസിലും പേപ്പറിലും നിറഞ്ഞു മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ കുട്ടികൾക്ക് ഒപ്പം രക്ഷിതാക്കളും പങ്കെടുത്തു. വരും വർഷങ്ങളിലും ഇനിയും ക്യാമ്പ് നടത്തുവാനാണ് കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചിയുടെ തീരുമാനം


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click