പിൻവാതിൽ നിയമനങ്ങൾ ഒരിക്കലും തുറന്ന് പറയാനിഷ്ടപ്പെടാത്തത് - റീമ ശ്യാം ഫേസ്ബുക്കിൽ കുറിച്ചത്

കോളേജ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പക്ഷം പിടിക്കുന്ന ചേരികളിൽ നിന്ന് മാറി നിന്നുകൊണ്ടുള്ള ആത്മനൊമ്പരങ്ങളിൽ ചിലത്...
 ( ഒരിക്കലും തുറന്ന് പറയാനിഷ്ടപ്പെടാത്തതാണെങ്കിലും

സയൻസ് ഗ്രൂപ്പിൽ നിന്ന്, ബിരുദത്തിന് മലയാളം ഐച്ഛികമായെടുത്തത് ഇഷ്ടം കൊണ്ടു തന്നെയാണ് . ബാല്യകൗമാരങ്ങളിലെ നൊമ്പരങ്ങളെ, തുറന്നിട്ട പുസ്തക അലമാരകളിൽ ഇറക്കിവയ്ക്കാനിഷ്ടപ്പെട്ടതുകൊണ്ട്, 16-17 വയസ്സിനകത്തു തന്നെ മലയാളത്തിലെ പ്രശസ്തമായ സകലമാന കൃതികളും, തർജമകളും തലയിലിരുന്ന് പുളഞ്ഞു - സമ്മാനമായി കിട്ടുന്ന രൂപകൾ DC യുടെ VIP മെമ്പർഷിപ്പിനും, ഇൻസ്റ്റാൾമെൻ്റ് ബുക്കുകൾക്കുമായി മാത്രം മാറ്റിവച്ചു -

 അങ്ങനെ ഭാഷാ സാഹിത്യം, കുറുപ്പു സാറിൻ്റെ (Bhaskara Kurup - ഞാൻ ജീവിതത്തിൽ ഒരുപാട് ബഹുമാനിക്കുന്ന അധ്യാപകൻ) ക്ലാസ്സ് മുറികളിലും വർക്കല എസ്.എൻ കോളേജിലും പ0ന വിഷയമാക്കി ആസ്വദിച്ച് പഠിച്ചു. ഫസ്റ്റ് റാങ്കിന് തുശ്ചമായ മാർക്ക് വ്യത്യാസത്തോടെ കോളേജിലെ അതുവരെയുള്ള record mark തിരുത്തി ഒന്നാം സ്ഥാനത്തോടെ വിജയിച്ചു.  
MA, കാര്യവട്ടം കാമ്പസ്സിലായപ്പൊ ലൈബ്രറികൾ നമുക്കായി രാവേറെയോളം തുറന്ന് കിടന്നു - സ്വയം പഠനവും അതിബുദ്ധി അലങ്കാരമായ സുഹൃത്തുക്കളും, ഡി. ബഞ്ചമിൻ സാർ, എൻ.ആർ.ജി തുടങ്ങിയ വമ്പർ, ധൈഷണികതയിൽ തകർത്താടുന്ന സീനിയേഴ്സ്.. ലോകം മറ്റൊന്ന്! എന്നെയും, ഭ്രാന്ത് പിടിക്കും വിധം അക്ഷര ലോകം കീഴടക്കി. MA - ഒന്നാം റാങ്കോടെ Dr. ഗോദവർമ മെമ്മോറിയൽ പ്രൈസ്, മീനാക്ഷി അമ്മ മെഡൽ എന്നിവ കരസ്ഥമാക്കി പൂർത്തിയാക്കി. 

സർക്കാർ ഉദ്യോഗസ്ഥയായ അമ്മ,  ബി.എഡ് എടുത്തില്ലെങ്കിൽ ജോലി കിട്ടാൻ വൈകും എന്നോർമ്മിപ്പിച്ചു കൊണ്ട് ബി.എഡിന് ചേർത്തു - മലയാളം തലയ്ക്ക് പിടിച്ചതുകൊണ്ട് അധ്യാപന പാഠങ്ങൾ ദഹിച്ചില്ലെങ്കിലും - കോളേജ് ടോപ്പ് എന്ന പദവി അലങ്കരിച്ച് (1 റാങ്കിൽ നിന്നും അല്പ മാർക്കിൻ്റെ വ്യത്യാസത്തിൽ) ജയിച്ചു .ഒപ്പം അന്നത്തെ attraction SET in MALAYALAm - എന്ന യോഗ്യതാ പരീക്ഷ first chance എഴുതി എടുത്തു.- വരുന്ന ടെസ്റ്റിൽ +2 ടീച്ചർ- മനസ്സിൽ കണക്ക് കൂട്ടി. എന്നാലും  കോളേജ് അധ്യാപനം മുൻ കണ്ട് Manscript Dept - ൽ Mphil ന് ചേർന്നു - പുൽതൈലം മണക്കുന്ന മനോഹരമായ അന്തരീക്ഷത്തിൽ വട്ടെഴുത്തും കോലെഴുത്തും, താളിയോലകളുമായി- കേരളത്തിലെ ആദ്യ പോസ്റ്റ് ഡോക്ടറേറ്റ് നേടിയ വനിത- ഡോ- സുമതി റ്റീച്ചറിൻ്റെ കീഴിൽ - അതിനിടയിൽ MEd - ൻ്റെ മിനിമം സീറ്റിൽ ഒന്ന് കൊതുപ്പിച്ചത് വീട്ടുകാരെയാണ് - അച്ഛൻ പ്രഖ്യപിച്ചു - MEd. കഴിഞ്ഞാൽ ജോലി സാധ്യത കൂടുകയാണ് - അങ്ങനെ Dept. of Education, Trivandrum ൽ MEd. ന് ചേർന്നു. ബുദ്ധി ഭീകരതകൊണ്ട് വിഭ്രമിപ്പിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കും വിശ്വനാഥൻ സാർ, എക്സമ്മാൾ ടീച്ചർ തുടങ്ങിയ ഗുരുക്കൾക്കുമൊപ്പം - അതും കടന്നു പോയി - നല്ല മാർക്കോടെ വിജയം.  തുടർന്ന് വിവാഹം. 

കുറച്ചു നാളുകൾക്കകം +2 ഗസ്റ്റ് ലക്ച്ചർ പദവിയിൽ കുറച്ചു മാസം- തുടർന്ന് MG യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന കോളേജിൽ അധ്യാപിക (contract) - ഒരു വർഷം  മലയാളം പഠിപ്പിച്ചു - പിന്നങ്ങോട്ട് Edl. Psychology. ഇതിനിടയിൽ ആദ്യ കുഞ്ഞായി- ഒപ്പം കാലം കാത്തു വച്ചിരുന്ന ഒരു പാട് ദു:ഖങ്ങളും അങ്കലാപ്പുകളും, കഷ്ടതകളും... അമ്മയുടെ അപ്രതീക്ഷ വേർപാട് - അച്ഛൻ്റെ രോഗപീഡകൾ - തുടർന്ന് മരണം -ആരോരുമില്ലാതായിപ്പോയ അനുജനേയും,   സ്വന്തം കുടുബത്തിനൊപ്പം ചേർത്ത് പിടിച്ച് മുന്നോട്ട് പോയി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചു.

അതിനിടവേളകളിലും വായിച്ചു കൊണ്ടേയിരുന്നു.- കുറേ കാലങ്ങൾക്ക് ശേഷം വീണ്ടും പരീക്ഷകൾ എഴുതാൻ തുടങ്ങി - ആദ്യം Education - ൽ NET - സ്ഥിരം കോളോജ്  ജോലി ഉറപ്പെന്ന് കരുതി -  ഇറ്റർവ്യൂകൾ അറ്റൻ്റ് ചെയ്തു - National and international Seminar കളിൽ ഒരു പാട് പേപ്പറുകൾ അവതരിപ്പിച്ചു - അടുത്ത  UGC എഴുത്തിൽ JRF IN EDUCATION. സന്തോഷം. fellow Ship ഓടെ research ചെയ്ത് എത്രയും പെട്ടെന്ന് കോളേജ് പ്രഫസർ ആകണം എന്ന് തോന്നി-തുടർന്ന് MALAYALAM NET കിട്ടി. അപ്പോൾ കരുതി രണ്ടിടങ്ങളിലും സാധ്യത ഉണ്ട് - Arts and Science colleges ഉം Bed ,Med കോളേജസ്സും - പ്രതീക്ഷകൾ നിറഞ്ഞു:

സ്വകാര്യ കോളേജുകളിൽ (aided) ഉൾപ്പെടെ അപേക്ഷകൾ അയച്ചു. - തിളങ്ങുന്ന certificate കൾ - 7-8 വർഷത്തെ കോളേജ് അധ്യാപന പരിചയം -   - ജോലിയിൽ നിന്ന് leave എടുത്ത് MG . University യിലെ School of Pedegogical Sciences ൽ JRF Scholar ആയി course work തുടങ്ങി- Guide Dr.സെലിൻ പെരേര മാഡം.  അതിസുന്ദരമായ കാലം - കുറേ "മനുഷ്യരെ " കൂട്ടുകാരായി കിട്ടി - above 30' s കടന്നു നിന്ന എൻ്റെ മന്ദീഭവിച്ച ബുദ്ധിയിലും അവിടേയും കോഴ്സ് വർക്ക് പരീക്ഷയിൽ ഒന്നാം സ്ഥാനത്തേക്ക് - സന്തോഷിച്ചു. കാലം കടന്നു പോയി...ഇപ്പൊ Part time research തുടരുന്നു

ഇക്കാലങ്ങൾക്കിടയിൽ എത്ര എത്ര ഇൻ്റർവ്യൂവുകൾ - പ്രതീക്ഷകൾ, Test കൾ - ഇൻറർവ്യൂവിനായുള്ള ഉറക്കം ഒഴിച്ച തയ്യാറെടുപ്പുകൾ - രണ്ട് ബാഗുകളിലായി കുത്തി നിറച്ച സർട്ടിഫിക്കറ്റുകളും, ഡസർട്ടേഷൻസും, ബുക്കുകളുമായി അഭിമുഖങ്ങൾക്ക് ക്യൂ നിന്നു, മതമേലധ്യക്ഷൻമാരുമായുള്ള ( Christian , Islam , NSS, SN ) കൂടിക്കാഴ്ച്ചകൾ - CV കാണിച്ച് ജോലി കിട്ടാൻ സാധ്യതയുണ്ടോ എന്ന അന്വേഷണങ്ങൾ - കേരളത്തിൽ അങ്ങിങ്ങോളം അലഞ്ഞു - അവരെല്ലാം മുഖത്ത് നോക്കി പറഞ്ഞു - 

"ഞങ്ങളുടെ സ്ഥാപനം 'കഴിവിനാണ് ' പ്രാധാന്യം കൊടുക്കുന്നത്. ജാതിയോ മതമോ പണമോ സ്വാധീനമോ ഞങ്ങൾ പരിഗണിക്കാറില്ല - നിങ്ങളുടെ 'Performence ' -അതനുസരിച്ച് നിങ്ങൾ നിയമിതരാകും "

 അവരുടെ വാക്കുകൾ "പ്രായോഗിക ബുദ്ധി" ശുഷ്ക്കിച്ച അവസ്ഥയിലുള്ള ഞങ്ങൾ അപ്പാടെ വിഴുങ്ങി - വീണ്ടും ഇൻ്റർവ്യൂ സ്ഥലങ്ങളിലേക്ക് പ്രതീക്ഷാവണ്ടി ഓടിച്ചു. ഇൻ്റർവ്യൂ കഴിഞ്ഞിറങ്ങി രണ്ട് രീതിയിൽ പ്രതികരിച്ചു. - 

1. ഈശ്വര സഹായത്താൽ ചോദിച്ച എല്ലാ ചോദ്യത്തിനും അതിഗംഭീരമായി പ്രതികരിക്കാൻ പറ്റി- പറഞ്ഞ topic നന്നായി പഠിപ്പിച്ചു കാണിച്ചു. നമ്മളീ Field - ൽ തന്നെയല്ലേ - പഠനം തുടരുകയല്ലേ -ആത്മാഭിമാനം തോന്നിപ്പോയി - ഉറപ്പായും കിട്ടുമായിരിക്കും .അവർ ചിരിച്ചാണ് യാത്രയാക്കിയത്. "

2. ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു - പക്ഷേ അവർ കേൾക്കാൻ തയ്യാറാകാത്ത വിധം മറു ചോദ്യങ്ങൾ ദേഷ്യപ്പെട്ട് ചോദിച്ചു - കറങ്ങിയിട്ടാക്രമിക്കും വിധം - എന്നെ വല്ലാതെ insult ചെയ്യും വിധം - നമ്മുടെ academic achievements - ലെല്ലാം അവർ കുറ്റം കണ്ടെത്തി - പഴയ കുറേ മാർക്കും പിടിച്ചിരുന്നിട്ടൊരു കാര്യവുമില്ലെന്ന് അധിക്ഷേപിച്ചു - സ്വയം കൊച്ചായിപ്പോയി - പ്രതികരിക്കാൻ കഴിയാതെ തല കുനിച്ച് ഇറങ്ങിയ വന്ന എന്നോട് പുശ്ചം തോന്നുന്നു. ഇവിടം വരെ വരേണ്ടിയിരുന്നില്ല "

ഒരു കൂട്ടർ സുഖിപ്പിച്ച് നിശബ്ദയാക്കി, മറു കൂട്ടർ ഭയപ്പെടുത്തി നിശബ്ദയാക്കി.
ഓരോ ഇടങ്ങളിലും നമ്മുടെ " ശക്തരായ " സുഹൃത്തുക്കളോ പരിചയക്കാരോ കോളേജ് അധ്യപകരായിക്കൊണ്ടിരുന്നു. അവർക്ക് എന്നെ നോക്കാൻ ശക്തി ഇല്ലാതിരുന്നതിനെക്കാളേറെ ഞാൻ ഉള്ളിലേക്ക് വലിയാൻ ശ്രമിച്ചു - "വിധി" എത്ര ശക്തമാം വിധം അഭയം തരുന്ന വാക്കാണെന്ന് തിരിച്ചറിഞ്ഞു - എവിടെയെങ്കിലും ''ഗുരുനിന്ദ " ചെയ്തിട്ടുണ്ടോ എന്നും unfare means ലുടെയോ സ്വാധീനത്തിലകടെയോ, നൈതികമല്ലാത്ത വിധം മാർക്ക് നേടിയിട്ടുണ്ടോ എന്നും വീണ്ടും വീണ്ടും ചിന്തിച്ചു - ഉത്തരം ശാന്തമാക്കി - ഇല്ല - 

സ്ഥിര ജോലി സ്വപ്നമാക്കി വയസ് കടന്നു പൊയ്ക്കൊണ്ടിരുന്നു - കുഞ്ഞുങ്ങളെ നോക്കാൻ / ഏൽപ്പിച്ചിട്ടു പോകാൻ ആളില്ലാതിരുന്നതുകൊണ്ട് പല Test - കളും എഴുതിയില്ല - എഴുതിയതിൽ ചിലത് താഴത്തെ റാങ്കുകളിൽ കൊണ്ടിട്ടു - കാരണം പ്രതീക്ഷ നശിച്ച കാലത്ത് പരീക്ഷാസമയം പോലും പൂർത്തിയാക്കാതെ ഇറങ്ങി പോന്നു - ഫോട്ടോക്ക് താഴെ ഫോട്ടോ എടുത്ത Date പൂർണമായും കാണാൻ കഴിയില്ല എന്ന് പറഞ്ഞ് വർഷങ്ങൾക്ക് ശേഷം വിളിച്ച PSC കോളേജ് അധ്യാപന നിയമനത്തിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല -  ചില ഇൻ്റർവ്യൂ ബോർഡ് അംഗങ്ങൾ തുറന്നു പറഞ്ഞു - നിങ്ങളുടെ അത്ര അക്കാഡമിക്ക് പെർഫോമൻസോ experience - ഓ ഇല്ലാത്തവർ നിങ്ങളുടെ മുൻ റാങ്കുകളിൽ വന്നതെങ്ങനെ? sorry to say .. You will not...

ചോദ്യം തയ്യാറാക്കി consolidate ചെയ്യുന്ന അധ്യാപകരിൽ നിന്നും ചോർന്നു പോകുന്ന ചോദ്യപേപ്പറോ, manupulate
ചെയ്യപ്പെടുന്ന discriptive answer Paper റുകളോ, പണവും, പദവിയും, രാഷ്ട്രീയവും, വ്യക്തി ബന്ധങ്ങളും വിഴുങ്ങിയ ഇൻ്റർവ്യൂ ബോർഡുകളോ കേരളം കാണുന്നത് ഇപ്പോൾ മാത്രമല്ല - ''പകരത്തിന് പകരം " ൻ്റെ താത്ത്വികത കണ്ടെത്താൻ ചേരിതിരിഞ്ഞ് നടത്തിയ മുൻ ചൊന്ന ''Academic Intelligence fight " ആണ് കുത്തഴിഞ്ഞ് പോകുന്ന നമ്മുടെ വിദ്യാഭ്യാസ രംഗത്തെ സൃഷ്ടിക്കുന്നത്- നമുക്ക് നല്ല അധ്യാപകരെ നഷ്ടപ്പെട്ടു പോകുന്നതും ഈ "സ്വജനപക്ഷപാതം " കൈമുതലായ തലമുറ മാറ്റുരക്കുന്ന applicants ൽ നിന്നാണ്. അധ്യാപന രംഗത്തേക്ക്  "തിരുവുകൾ " എത്തപ്പെടുന്നതും ഇതുകൊണ്ടുതന്നെയാണ്.. ഇന്ന് നമ്മുടെ സർവ്വകലാശാല / എയിഡറ്റ് കോളേജുകളിൽ ഇരിക്കുന്ന എത്ര പേർക്കാണ് തല ഉയർത്തി പിടിച്ച് തൻ്റെ students - നെ അഭിമുഖീകരിക്കാനാവുക? - ഉണ്ട് - ഒരു ന്യൂനപക്ഷമുണ്ട്. പൂർണത തികഞ്ഞ അധ്യാപകർ - അവരെ നിലനിർത്തിയതും "ചോദ്യങ്ങൾ " ഒഴിവാക്കാനാണ് - ജാതി സീറ്റിൽ ചില reservation candidates ൻ്റെ നമ്പർ "മിനിമം" ആക്കി നിലനിർത്തി നാട്ടുകാരെ പറ്റിക്കുന്നതു പോലെ മറ്റൊരു തന്ത്രം...ഇപ്പോൾ നടക്കുന്നതും മറ്റൊന്നല്ല 

-  എന്നാലും " ഞാൻ (ഞങ്ങൾ ) ഇട്ട മാർക്കിന് വിലയില്ലേ" - എന്ന ചോദ്യത്തിൽ ആർജവമുണ്ട് - ഞാൻ (ഞങ്ങൾ) നിഷ്പക്ഷനാണെങ്കിൽ - ആണെങ്കിൽ മാത്രം .

NB : യാതൊരു "മുകളിൽ പിടിയും" ഇല്ലാതെ തന്നെ കേന്ദ്ര സർക്കാരിൻ്റെ ശബളം സ്ഥിരമായി കൈപ്പറ്റി "അ ആ ഇ ഈ ... " പഠിപ്പിച്ച് കേരളത്തിന് വേണ്ടാത്ത ഞാൻ ഉത്തരേന്ത്യയിൽ കഴിയുന്നു - 

ഇത് എൻ്റെ മാത്രം കഥയല്ല - കേരളത്തിൻ്റെ അധികാര വിഭാഗം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ഒരു പാട് പേർ- ഒരു പാട് കഴിവുകളുണ്ടായിട്ടും ഒന്നുമാകാതെ പോയവർ, തൻ്റെ പ്രിയപ്പെട്ടവരേയും നാടും വിട്ട് വിദേശങ്ങളിലേക്ക് തൊഴിൽ തേടി ഓടിയവർ, കരിപുരണ്ട ഇരുട്ടറകളിൽ സ്വയം കല്ലറ പണിതവർ, അക്ഷരം മങ്ങി പുരാവസ്തുവാകാൻ പോകുന്ന സർട്ടിഫിക്കറ്റുകൾ കത്തിച്ച് കാറ്റിൽ പറത്തി സ്വയം ബലി ഇട്ടവർ ::... ഇത് Escapism അല്ല - പിടിച്ചുനിൽപ്പാണ്.

റീമ ശ്യാം ,
7/02/2021.
ഫേസ്ബുക്ക് ലിങ്ക് 


https://www.facebook.com/syam.reema/posts/3673132262802050


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click