​സാരഥി സോഫ്റ്റ്‌വെയർ എത്തി, ഇനി ലൈസൻസ് കിട്ടും


മോട്ടോർ വാഹന വകുപ്പിൽ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനമായ ‘സാരഥി’ വന്നതിനെത്തുടർന്ന് കെട്ടിക്കിടന്ന ലൈസൻസുകളുടെ വിതരണം തുടങ്ങുന്നു. മൂന്നുമാസത്തോളമായി കെട്ടിക്കിടന്ന ലൈസൻസുകളാണ്  സബ് ആർ.ടി. ഓഫീസ് മുഖാന്തരം വിതരണം ചെയ്യുന്നത്. പുതിയ സംവിധാനത്തിലൂടെ എല്ലാ ലൈസൻസുകളും തിരുവനന്തപുരത്തെ ഏജൻസിമുഖാന്തരം വിതരണം ചെയ്യാനായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. നിയമപ്രശ്‌നം കാരണമാണ് ലൈസൻസ് വിതരണം തടസപ്പെട്ടത്. തടസ്സമൊഴിവാക്കി അതത് സബ് ആർ.ടി. ഓഫീസുകൾ മുഖാന്തരം വിതരണംചെയ്യാൻ ഉത്തരവ് വന്നു.

ലൈസൻസിനായി അപേക്ഷിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ടെസ്റ്റ് പാസായവരുടെ ലൈസൻസുകളാണ് വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ അപേക്ഷകൾ കെട്ടിക്കിടന്നതോ​​ടെ സബ് ആർ.ടി. ഓഫീസ് ജീവനക്കാരന് താത്‌കാലിക ചുമതല നൽകിയാണ് ഇത്രയും ലൈസൻസുകൾ വിതരണത്തിനായി സജ്ജമാക്കിയത്. ടെസ്റ്റ് പാസായെന്നരേഖ ഉപയോഗിച്ചാണ് ഇതുവരെ ഇത്രയുംപേർ വാഹനമോടിച്ചിരുന്നത്. ഇനി ഇവർക്കെല്ലാം പുതിയരൂപത്തിലുള്ള ലൈസൻസാണ് ലഭ്യമാകുകയെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.

 
വിതരണം ഇങ്ങനെ

2019 ഏപ്രിൽ 30 വരെയുള്ള ലൈസൻസുകളാണ് വിതരണം ചെയ്യുന്നത്. ബുധനാഴ്ച ഒറ്റപ്പാലം മിനി സിവിൽസ്റ്റേഷനിലുള്ള സബ് ആർ.ടി. ഓഫീസിലാണ് വിതരണം നടക്കുക. മാർച്ച് 31-നകം ടെസ്റ്റ് പൂർത്തിയാക്കിയവരുടെ ലൈസൻസ് രാവിലെ ഒമ്പതുമുതൽ 11 വരെ വിതരണംചെയ്യും. ഏപ്രിൽ മാസത്തിൽ ടെസ്റ്റ് വിജയിച്ചവരുടെ ലൈസൻസ് 11 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും വിതരണം ചെയ്യുമെന്ന് ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു.

 


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click