​പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്

​​​​പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ് 

വെസ്റ്റിൻഡീസ്-പാകിസ്ഥാൻ മത്സരം കണ്ടിറങ്ങിയ ആരാധകർക്ക് ഒരു സംശയം..? 
ഏകദിന ലോകകപ്പ് തന്നെയല്ലേ ഇത്? 
പാകിസ്താനെ 7 വിക്കറ്റിന് വെസ്റ്റിൻഡീസ് തകർത്ത മത്സരത്തിൽ ആകെ എറിഞ്ഞത് 36 ഓവറുകൾ.ഒരു ട്വന്റി-ട്വന്റി മത്സരത്തേക്കാൾ നാലു ഓവർ കുറവ്.നിലവിലെ ട്വന്റി-ട്വന്റി രാജാക്കന്മാരിൽ നിന്ന് ഇതല്ലേ പ്രതിക്ഷിക്കാവു..
​​

കരുത്തിന്റെ പരിയായമാണ് വെസ്റ്റ് ഇൻഡീസ്.അതുകൊണ്ട് തന്നെ ഇന്നലെ മത്സരം കാണാൻ എത്തിയവർ ബാറ്റിംഗ് വെടികെട്ടു പ്രതിഷിക്കുക സ്വാഭാവികം മാത്രം.പക്ഷേ
​​​​അരങ്ങേറിയത് വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബോളർമാരുടെ നേതൃത്വത്തിൽ  പാകിസ്ഥാൻ നിഗ്രഹമായിരുന്നു.


ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് എതിരാളികളെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു.
തീരുമാനം ശരിയായിരുന്നു എന്ന് വെസ്റ്റ് ഇൻഡീസ്‌ ഫാസ്റ്റ് ബോളർമാർ തെളിയിക്കുകയും ചെയ്തു.പാകിസ്താന്റെ മുൻനിര ബാറ്സ്ന്മാർ ഷോർട് പിച്ച് പന്തുകളും ബൗൺസറുകളും കണ്ട് കളി മറന്നു പോയി. 
പന്തുകൊണ്ട് ഏറു കൊള്ളാതിരിക്കാനായിരുന്നു എല്ലാവരുടെയും ശ്രമം.
പാകിസ്ഥാൻ സ്കോർ 17 ൽ നിൽക്കേ ഇമാമുൾ ഹഖിനെ കൊട്രൽ പുറത്താക്കിയതായിരുന്നു തുടക്കം.പിന്നീട് റസ്സലും ഓഷയിൻ തോമസും അരങ്ങു വാണു.മൂന്ന് ഓവറിൽ നാലു റൺസ് മാത്രം വഴങ്ങി ആന്ദ്രേ റസ്സൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാകിസ്താന്റെ നാലു വിക്കറ്റുകളാണ് ഒഷയിൻ തോമസ് തെറിപ്പിച്ചത്.22 റൺസ് വീതം നേടിയ സൽമാൻ,ബാബർ ആസാം എന്നിവരാണ് പാക് നിരയിലെ ടോപ് സ്കോർമാർ.അവസാന വിക്കറ്റിൽ വഹാബ് റിയാസ് -ആമിർ കൂട്ടുകെട്ടാണ് പാകിസ്താനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്.ഇരുവരും ചേർന്ന് 22റൺസ് കൂട്ടിച്ചേർത്തു.
ഇരുപത്തിരണ്ടാമത്തെ ഓവറിൽ എല്ലാവരും പുറത്തായ പാക് ഇന്നിഗ്‌സ് 105 റൺസിന്‌ അവസാനിച്ചു.  

പാകിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് വേഗത്തിൽ ബാറ്റ് ചെയ്യുകയായിരുന്നു വെസ്റ്റ് ഇൻഡീസ്.ഓപ്പണറായി ഇറങ്ങിയ ക്രിസ് ഗെയിൽ 34 പന്തിൽ നിന്നും 9 ബൗണ്ടറികൾ ഉൾപ്പെടെ അർദ്ധ സെഞ്ചുറി നേടി.പതിനാലാമത്തെ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് ലക്ഷ്യം മറികടന്ന് തങ്ങളുടെ വരവ് അറിയിച്ചു.
പാകിസ്താനു വേണ്ടി മുഹമ്മദ്‌ ആമിർ മൂന്ന് വിക്കറ്റ് വീഴ്ത്തി. 
യോഗ്യത മത്സരങ്ങൾ കളിച്ചാണ് വെസ്റ്റ് ഇൻഡീസ് ലോക കപ്പിന് വിമാനം കയറിയത്. അതുകൊണ്ട് തന്നെ കീരീടം നേടുന്നവരുടെ കുട്ടത്തിൽ അവരുടെ പേര് ആരും പറഞ്ഞ് കേട്ടതുമില്ല.
പാകിസ്താനെതിരെയുള്ള  ഈ ഒറ്റ മത്സരം മതി വെസ്റ്റ് ഇൻഡീസിനെ എഴുതി തള്ളാൻ കഴിയില്ല എന്ന് തെളിയിക്കാൻ. 

വേൾഡ് കപ്പിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്ക ന്യൂസ്‌ലാൻഡിനെ സോഫിയ ഗാർഡൻസിൽ നേരിടും.വൈകിട്ട് ആറിന് കാഡിഫ് സ്റ്റേഡിയത്തിലാണ് ഓസ്ട്രേലിയ - അഫ്ഗാനിസ്ഥാൻ മത്സരം.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click