‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെത്തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു.ഇപ്പോഴിതാ ചിത്രത്തെത്തേടി ഒരു പുരസ്‌കാരം കൂടിയെത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയയെ തേടിയെത്തിയിരിക്കുന്നത്. ഇരുപതിനായിരും രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
2018 മാര്‍ച്ചിലാണ് ചിത്രം തീയറ്ററുകളിലെത്തിയത്. സൗബിന്‍ സാഹിര്റാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്. സൗബിൻ നായകനായി എത്തിയ ആദ്യ മലയാള സിനിമ കൂടിയാണിത്.. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രത്തെയും മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന നൈജീരിയൻ യുവാവാണ് സുഡുവിനെ അവതരിപ്പിച്ചത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സക്കരിയ മുഹമ്മദാണ്. സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.