തൃപ്പൂണിത്തുറക്ക് പുണ്യ പ്രവർത്തി ചെയ്തയാൾ - സ്വരാജ്
പുഴകളെ മരണത്തിന് വീട്ടുകൊടുക്കാതിരിക്കുക എന്നതാണ് മനുഷ്യസംസ്കാരത്തിനു ചേരുന്ന ഏറ്റവും വലിയ പുണ്ണ്യ പ്രവർത്തന ങ്ങളിലൊന്ന്. പ്രകൃതിക്കും മനുഷ്യകുലത്തിനും വേണ്ടി ജീവിതം സമർപ്പിച്ചവർക്കേ അത്തരത്തിലുള്ള പ്രവർത്തി സാധ്യമാകൂ........
ഈ ഗണത്തിൽ പെടുന്ന ജന്മമാണ് എം. സ്വരാജിന്റേത്. അതുകൊണ്ട് തന്നെയാണ് അഴുക്കടിഞ്ഞു കരിങ്കൂവളങ്ങൾ മൂടി മരിച്ചുകൊണ്ടിരുന്ന അന്തകാരത്തോടിൽ ജീവജലം നിറച്ച് അതിനെ വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. മനുഷ്യവിചാരവും, ചരിത്രവിചാരവും, പ്രകൃതിവിചാരവും ഇവയെ സംബന്ധിക്കുന്ന മാർക്സിസ്റ്റ് ധാരണയും ആഴത്തിൽ തന്നെ സ്വരാജിന്റെ ബോധമണ്ഡലത്തെ ആവേശിച്ചു കിടക്കുന്നതു കൊണ്ടാണ് ഈ നീർച്ചലിന് പുനർജ്ജനിയേകാൻ എം. സ്വരാജിനായത് ..................
എത്രയോ ജനപ്രതിനിധികൾ തൃപ്പൂണിത്തുറ മണ്ഡലത്തെ പ്രതിനിധീകരിച്ചു കടന്നു പോയിരിക്കുന്നു അവർക്കാർക്കും ഈ നീർച്ചാലിനെ പരിഗണിക്കണം എന്നു തോന്നിയിട്ടേയില്ല..
അതിനുള്ള സാംസ്കാരിക വിചാരം അവർക്കാർക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
സ്വരാജിന്റെ വികസന സങ്കല്പത്തിൽ മനുഷ്യനോടൊപ്പം പ്രകൃതിക്കും പ്രസക്തി നന്നായിട്ടുള്ളതിനാലാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഉയർന്ന മാനവിക ബോധവും റോഡുകളും പാലങ്ങളും മേൽപ്പാലങ്ങളും പള്ളിക്കൂടങ്ങളും നമുക്ക് സമ്മാനിക്കുന്നതോടൊപ്പം ഈ കൊച്ചു പുഴയെയും സ്വരാജ് നമുക്ക് ജീവനോടെ തിരിച്ചു നൽകി.....
ഈ പ്രദേശത്തിന്റെ കാർഷിക ജീവിതത്തിന്റെ ജലസ്രോതസ്സായിരുന്ന അരയങ്കാവ് മുതൽ കാക്കാനാട് വരെ തൃപ്പൂണിത്തുറയിലൂടെ ഒഴുകുന്ന കൊണോത്തു പുഴയുടെ കൈവഴിയാണ്
അന്ധകാരത്തോട്......
ഒരുകാലത്തു തൃപ്പൂണിത്തുറയിലേക്ക് ചരക്കുകളുമായി വഞ്ചികളും
കെട്ടുവള്ളങ്ങളും വേമ്പനാട്ടു കായലിൽ നിന്നും തുഴഞ്ഞെത്തിയിരുന്നതും അന്ധകാരത്തോടിലൂടെ ആയിരുന്നു.
അത്രമേൽ ചരിത്രപ്രധാന്ന്യം ഈ നീർച്ചാലിനുണ്ട്. സ്വരാജ് വീണ്ടും
എം എൽ എ ആയി തൃപ്പൂണിത്തുറയിൽ
ഉണ്ടാകുമെന്ന് ഉറപ്പാണ്.....
കൊണോത്തു പുഴ പല
മണ്ഡലങ്ങളിലൂടെയാണ് ഒഴുകുന്നതെങ്കിലും ഈ പുഴക്കും ശപമോക്ഷം നൽകുവാനുള്ള നേതൃത്വം ഏറ്റെടുക്കുവാൻ നമുക്ക് സ്വരാജ് എം എൽ എയോട് അഭ്യർത്ഥിക്കാം........ (കൊണോത്തു പുഴയെ വീണ്ടെടുക്കാൻ സി. വി ഔസഫ്, വി രവീന്ദ്രൻ, ടി. ആർ ഗോപിനാധ്, സി. എൻ സുന്ദരൻ, ടി സി ഷിബു തുടങ്ങിയവർ മുൻകൈ എടുത്തിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു ) സ്വകാര്യവ്യക്തികൾക്ക് സ്കൂളും വില്ലകളും പണിയാൻ കൊണോത്തു പുഴ നികത്താൻ കൂട്ടുനിന്ന് പണം പിടുങ്ങിയ അഴിമതിക്കാരനായ ഒരു പുഴ വിഴുങ്ങിയുള്ള തൃപ്പൂണിത്തുറയുടെ കിഴക്കൻ (east)
പ്രദേശത്താണ് ഞാൻ ജീവിക്കുന്നത്...
അത്തരത്തിലുള്ള ഹീനസംസ്ക്കാരം വയറ്റിപ്പിഴപ്പായി കൊണ്ടുനടക്കുന്ന പൊതുപ്രവർത്തകന്റെ മേലങ്കി അണിഞ്ഞ കെ. കെ കുഞ്ഞാഞ്ഞയെ കണ്ടുശീലിച്ചവർക്ക് സ്വരാജ് ഒരു അത്ഭുതവും ആവേശവുമാണ്.
നന്ദി സ്വരാജ്.... നന്ദി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.