കാർട്ടൂണുകൾ പകരുന്നത് നർമ്മം കലർന്ന വിമർശനങ്ങൾ : മേയർ
സമൂഹത്തിലെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനും അത് തിരുത്തുവാൻ നമ്മളെ പ്രേരിപ്പിക്കുവാനും കാർട്ടൂണുകൾക്ക് കഴിയും . കാർട്ടൂണുകൾ പകരുന്നത് നർമ്മം കലർന്ന വിമർശനങ്ങൾ ആണ്. അതു കൊണ്ടു തന്നെ കാർട്ടൂണുകളെയും സാമൂഹിക ഉത്തരവാദിത്വങ്ങളേയും കുറിച്ച് പുതതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് അത്യവിശ്യ മാണെന്ന് മേയർ ചൂണ്ടി കാണിച്ചു.
ലോക കാർട്ടൂൺ ദിനത്തോടനുബന്ധിച്ച് മെറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച കാർട്ടൂൺ ഫെസ്റ്റിവെൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.
പ്രശസ്ത സംവിധായകൻ സിദ്ധിഖ്, ബാലതാരം മിനോൺ ജോൺ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കുട്ടികളുടെ കൂടെ കുറേനേരം ചിലവഴിച്ച ശേഷം സെലിബ്രിറ്റി കാരികേച്ചർ സന്തോ യിൽ നിന്ന് കാരിക്കേച്ചർ വരപ്പിച്ചു വാങ്ങിയ ശേഷമാണ് അവർ മടങ്ങിയത്.
കാർട്ടൂൺ പഠന ക്ലാസ് മുൻ കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷയും 'ജംമ്പോ കാർട്ടൂൺ ഡെമോ സ്ട്രേഷൻ' മുൻ ചെയർമാൻ ബാലു വും ഉൽഘാടനം ചെയ്തു. ആസിഫ് അലി കോമു. സെലിബ്രിറ്റി കാരിക്കേച്ചറിസ്റ്റ് സന്തോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.