ലോകകപ്പ് ഫുട്ബോളിൽ കിരീടം ചൂടി അമേരിക്കൻ വനിതകൾ. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അമേരിക്ക തുടര്‍ച്ചയായ രണ്ടാം വട്ടവും ലോകകപ്പ് കിരിടം ചൂടിയത്.അറുപത്തൊന്നാം മിനിറ്റിലെ പെനാൽറ്റിയിൽ മേഗൻ റാപിനോയാണ് അമേരിക്കക്കായി ആദ്യ ഗോൾ നേടിയത്. റോസ് ലവെല്ലയായിരുന്നു രണ്ടാമത്തെ ഗോലിന് പിന്നിൽ. മത്സരത്തിലാകെ അമേരിക്ക എട്ടു കോര്‍ണറുകള്‍ നേടിയപ്പോള്‍ നെതര്‍ലന്‍ഡ്സിന് രണ്ട് കോര്‍ണറുകള്‍ മാത്രമാണ് ലഭിച്ചത്. 1991, 1999, 2015 ലോകകപ്പുകളിലും അമേരിക്ക ലോകകപ്പ് കീരിടം നേടിയിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.