​വാർണർ വെടിക്കെട്ടിൽ ഹൈദരാബാദിന് വിജയം.

ഐ പി എലിൽ  കിങ്‌സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് തകർത്ത്  സൺറൈസേസ് ഹൈദ്രാബാദ്. 213 റൺസ്   വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ് 167 റൺസിൽ അവസാനിക്കുകയായിരുന്നു. 

ടോസ് നേടിയ പഞ്ചാബ്,ഹൈദരാബാദിനെ ബാറ്റിംഗ്ന്  
അയ്ക്കുകയായിരുന്നു.
ഹൈദ്രബാദിനു വേണ്ടി ഓപ്പണർ റോളിലിൽ ഇറങ്ങിയ സാഹയെ കൂട്ടു പിടിച്ച് വാർണർ മികച്ച തുടക്കം നൽകി. അർധ സെഞ്ചുറി നേടിയ വാർണർ 56 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 81റൺസ് നേടി.ഹൈദ്രബാദിനുവേണ്ടി സാഹ  28 ഉം മനീഷ് പാണ്ഡെ 36 റൺസും നേടി.പഞ്ചാബ് ബോളർമാർ കണക്കിന് അടിവാങ്ങിയ മത്സരത്തിൽ നിശിചിത ഓവറിൽ സൺറൈസേസ്  212 റൺസ് സ്വന്തമാക്കി. 

മറുപടി ബാറ്റിങ്ങിൽ കൂറ്റൻ സ്കോർ പിന്തുടർന്ന പഞ്ചാബിന് തുടക്കത്തിൽ തന്നെ വമ്പൻ അടിക്കാരൻ ഗെയിലിനെ നഷ്ടമായി.ഓപ്പണർ രാഹുലും അഗർവാളും മികിച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ഹൈദരാബാദിന്റെ മികച്ച ബോളിംഗിനു മുൻപിൽ അധിക നേരം പിടിച്ചു നിൽക്കാൻ പഞ്ചാബ് താരങ്ങൾക്കായില്ല. 
ഹൈദ്രബാദിനു വേണ്ടി ഖലീൽ അഹമ്മദ്, റാഷിദ്‌ ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 
56 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 79 നേടിയ രാഹുൽ പൊരുതി നോക്കിയെങ്കിലും വിജയം അകന്നു നിന്നു.നിശിചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 നേടാനേ പഞ്ചാബിന് സാധിച്ചൊള്ളു. മത്സരം വിജയിച്ച ഹൈദ്രബാദ് 12 പോയിന്റോടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ആദ്യ നാല് ടീമുകളാണ് പ്ലേ ഓഫ് ലേക്ക് കടക്കുക. 

ഐ പി എലിൽ ഇന്ന് ബംഗളൂരും രാജസ്ഥാനും ഏറ്റുമുട്ടും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click