ഡൽഹി ക്യാപിറ്റൽസ്‌നെ ആറു വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ ഐ.പി.എൽ ഫൈനലിൽ പ്രവേശിച്ചു.നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ഇതു ഐ.പി.എൽ ചരിത്രത്തിൽ, എട്ടാം തവണയാണ് ഫൈനലിൽ എത്തുന്നത്.
ടോസ് നേടിയ ധോണി,ബോളിംഗ് തിരഞ്ഞെടുത്തു.
ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായികരിക്കുന്ന രീതിയിൽ പന്തെറിഞ്ഞ ചെന്നൈ, തുടക്കത്തിൽ തന്നെ ഡൽഹിയുടെ വിക്കറ്റുകൾ വീഴ്ത്തി.ഡൽഹി നിരയിൽ ഋഷഭ് പന്തിനൊഴികെ ആർക്കും മികച്ച ബാറ്റിംഗ് പ്രകടനം നടത്താനായില്ല. 25 പന്തിൽ നിന്നും 38 റൺസ് നേടിയ പന്താണ് ഡൽഹിയുടെ ടോപ് സ്‌കോറർ.ക്യാപ്റ്റൻ ശ്രെയസ് അയ്യർക്കു പകരം സ്ഥാനക്കയറ്റം നൽകി മൂന്നാമനായി ക്രിസിൽ എത്തിയ കോളിൻ മൺറോക്കു മികച്ച തുടക്കം ലഭിച്ചെങ്കിലും ചെന്നൈ ബോളിംഗ് നിരക്കു മുൻപിൽ പിടിച്ചു നിൽക്കാനായില്ല.
സീസണിലെ തന്നെ മികച്ച സ്പിന്നർമാർ അണിനിരക്കുന്ന ചെന്നൈക്കു വേണ്ടി ഹർഭജൻ സിംഗ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഇമ്രാൻ താഹിർ ഒരു വിക്കറ്റും നേടി.അവസാന ഓവറിൽ ആഞ്ഞടിച്ച ഇഷാന്ത് ശർമയാണ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഡൽഹിക്കു 147 റൺസ് നേടി കൊടുത്തത്.
ഡൽഹി ഉയർത്തിയ 148 റൺസ് വിജലക്ഷ്യത്തിലേക്കു ചെന്നൈ അനായാസം ബാറ്റു വീശി.ഓപ്പണർമാരായ ഡ്യൂപ്ലെസിസ്, വാട്സൺ എന്നിവർ അർധ സെഞ്ച്വറി നേടി.നിലയുറപ്പിച്ചതിനു ശേഷം വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ച വെച്ച വാട്സൺ 32 പന്തിൽ നിന്നും 50 റൺസ് നേടിയപ്പോൾ 39 പന്തിൽ നിന്നായിരുന്നു ഡ്യൂപ്ലെസിസ് അർധ സെഞ്ച്വറി നേടിയത്.ക്യാപ്റ്റൻ ധോണി ഉൾപ്പെടെ നാലു വിക്കറ്റുകൾ ചെന്നൈക്കു നഷ്ടമായെങ്കിലും അമ്പാട്ടി റായിഡുവും ബ്രാവോയും ചേർന്ന് ചെന്നൈയെ 19 ഓവറിൽ ലക്ഷ്യത്തിലെത്തിച്ചു.
ആദ്യ ക്വാളിഫൈർ തോറ്റെങ്കിലും രണ്ടാം ക്വാളിഫൈറിൽ വിജയിച്ച ചെന്നൈക്കു ഫൈനലിൽ മുംബൈയാണ് എതിരാളികൾ.
ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എല്ലാ മത്സരങ്ങളും തോറ്റ ചെന്നൈ,ഫൈനലിൽ വിജയിച്ച് കീരീടം നിലനിറുത്തുവാനാവും ശ്രമിക്കുക.
നാളെ നടക്കുന്ന ഫൈനലിൽ കരുത്തരായ ടീമുകളുടെ മികച്ച പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.