തലസ്ഥാനത്തേക്ക് നിഹംഗ് സിഖും എത്തി കുതിരകളും കഴുകനുമായി
കർഷകർക്കെതിരെ കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ചാൽ തടുക്കാൻ മുന്നിൽ ഞങ്ങളുണ്ടാകുമെന്ന് ഉറക്കെ പറഞ്ഞാണ് നിഹാംഗുകളും സമരഭൂമിയിലേക്കെത്തി. സായുധ സേനയെന്നറിയപ്പെടുന്ന നിഹംഗ് സിഖ് ഏറ്റവും തീവ്രവും സിഖുമതത്തിന്റെ രണോത്സുക ചരിത്രം മുഴുവൻ ബന്ധപ്പെട്ടുകിടക്കുന്നതുമാണ് ഈകൂട്ടർ.
അകാലി (അനശ്വരന്മാർ) അഥവാ നിഹാംഗുകൾ എന്നറിയപ്പെടുന്ന വിഭാഗം സിഖ് മതത്തിലെ സായുധരായ സിഖ് യോദ്ധാക്കളാണ്. 1699 ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിഖ് മതത്തിന്‍റെ ചരിത്രത്തിൽ നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച കഥയും ഇവർക്കുണ്ട്. സംസ്കൃതത്തിൽ നിന്നാണ് നിഹാംഗ് എന്ന പേരിന്‍റെ ഉത്ഭവം, ഭയമില്ലാത്തവന്‍ പോരാളി എന്നർത്ഥം.
ആദ്യകാല സിഖ് സൈനിക ചരിത്രത്തിൽ നിഹാംഗുകൾക്ക് ഏറെ പ്രധാന്യമുണ്ട്. അവരുടെ പല സൈനീക വിജയങ്ങൾക്കും ചുക്കാൻ പിടിച്ചത് നിഹാംഗുകളാണ്. പരമ്പരാഗതമായി യുദ്ധഭൂമിയിലെ ധീരതയ്ക്കും ക്രൂരതയ്ക്കും പേരുകേട്ട നിഹാംഗ് വിഭാഗം ഒരിക്കൽ സിഖ് സാമ്രാജ്യത്തിലെ സായുധ സേനയായ സിഖ് ഖൽസ സൈന്യത്തിൽ സ്വന്തമായി ഗറില്ലാ വിഭാഗങ്ങൾ അടക്കം ഉണ്ടായിരുന്നവരാണ്. ഇന്ന് ദില്ലിയിൽ കേന്ദ്ര സർക്കാറിന്‍റെ കർഷക നിയമങ്ങൾക്കെതിരെ സമരം നയിക്കുന്ന സിഖ് കർഷകരുടെ സംരക്ഷണം സ്വയം ഏറ്റെടുത്താണ് ദില്ലി അതിർത്തിയിലേക്ക് തങ്ങളുടെ വാഹനമായ കുതിരകളുമായി നിഹാംഗുകൾ എത്തിയിരിക്കുന്നത്.
കർഷകരെ കേന്ദ്ര സർക്കാറിന്‍റെ ദില്ലി പൊലീസ് നേരിട്ട രീതിയിലുള്ള പ്രതിഷേധവുമായാണ് നിഹാഗുകളുടെ വരവ്. സഹജീവികളുടെ സുരക്ഷയാണ് തങ്ങളുടെ ചുമതലെയെന്നും നിഹാഗുകൾ പറയുന്നു. യുദ്ധസമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും സംരക്ഷിക്കാൻ അവർ ബാധ്യസ്ഥരാണെന്ന് നിഹാംഗുകൾ കരുതുന്നു. നീല നിറം നിഹാംഗുകളെ സംബന്ധിച്ച് ദേശസ്നേഹത്തിന്‍റെ പ്രതീകം കൂടിയാണ്.
അതിർത്തിയിൽ കർഷകർ സമരം ചെയ്യുമ്പോൾ അവരുടെ സമരത്തിന് പിന്തുണയുമായാണ് ഞങ്ങൾ എത്തിയതെന്ന് നിഹാംഗ് പോരാളിയായ അമർ സിംഗ് പറഞ്ഞു. കർഷകരുടെ സമരത്തെ മോദി സർക്കാർ ഇങ്ങനെയല്ല നേരിടേണ്ടിയിരുന്നത്. കർഷകരോട് ഹിംസയാണ് സർക്കാർ കാണിച്ചതെന്നും അമർസിംഗ് പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.