ബാഴ്സലോന - ലിവർപൂൾ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ ബാഴ്സലോന നാളെ ലിവർപൂളിനെ നേരിടും. ബാഴ്സയുടെ മൈതാനമായ ന്യൂകാംമ്പിലാണ് ആദ്യ പാദ മത്സരം.
ലിവർപൂൾ പോർട്ടോയെ ഇരുപാദങ്ങളിലും തോൽപിച്ചാണ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിനു യോഗ്യത നേടിയത്.മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേ ലാലിഗ കീരീടം ചൂടിയ ബാഴ്സലോന, മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരുപാദങ്ങളിലുമായി 4-0 തകർത്താണ് സെമിഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യൻ സമയം രാത്രി 12.30 നാണ്
മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉജ്വല പ്രകടങ്ങൾ കാഴ്ചവെക്കുന്ന ലിവർപൂൾ തികഞ്ഞ
അത്മവിശ്വാസത്തിലാണ്.
പ്രീമിയർ ലീഗ് കിരീടത്തിനൊപ്പം ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാനുള്ള തന്ത്രങ്ങളുമായാണ് ക്ലോപിന്റെ ടീം ഇന്നിറങ്ങുക. അതേസമയം സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ ബാഴ്സക്കാണ് മുൻതൂക്കം.
മെസ്സി, സുവാരസ്, ബിസ്കറ്റ്സ് എന്നിവരുടെ മികച്ച ഫോം ബാഴ്സയുടെ സാദ്ധ്യതകൾ കൂട്ടുന്നു.പ്രീമിയർ ലീഗിലെ ഗോൾ വേട്ടക്കാരിൽ മുന്നിൽ നിൽക്കുന്ന മുഹമ്മദ് സല, മാനേ എന്നിവരുടെ പ്രകടനം ലിവർപൂളിനും നിർണായകമാണ്.
അതേസമയം, ചാമ്പ്യൻസ് ലീഗ് ആദ്യ സെമിഫൈനലിൽ ടോട്ടനത്തിനെതിരെ അയാക്സ്നു വിജയം. ഇന്ന് പുലർച്ചെ നടന്ന.മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അയാക്സ് വിജയിച്ചത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.